വടകരയിൽ മലന്തേനീച്ചയുടെ ആക്രമണം; വിദ്യാര്‍ഥിയടക്കം നാലു പേര്‍ക്ക് പരിക്ക്
________ _______ _____ _______ _____ ________ _______________________________
വടകര: ചെക്കോട്ടി ബസാര്‍ പള്ളിക്ക് സമീപം തെങ്ങുമുറിക്കുന്നതിനിടെ മലന്തേനീച്ചയുടെ ആക്രമണം. വിദ്യാര്‍ഥികളടക്കം നാലുപേര്‍ക്ക് കുത്തേറ്റു. തെങ്ങ് മുറിക്കുകയായിരുന്ന തൊഴിലാളി ശ്രീജിത്ത്, സമീപത്തുണ്ടായിരുന്ന സഫീര്‍, എം.യു.എം എച്ച്.എസ് വിദ്യാര്‍ഥി മുഹമ്മദ് ബിലാല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജലീല്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.
തേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീണ മുഹമ്മദ് ബിലാലിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ജലീലിന് കുത്തേറ്റത്. ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





