നന്തിയിൽ സ്കൂട്ടർ അപകടത്തിൽപ്പെട്ടു; തിക്കോടി സ്വദേശികൾക്ക് പരിക്ക്
___________________________________________________________________________________________
കൊയിലാണ്ടി: നന്തി പഴയ ടോൾബൂത്തിന് സമീപം സ്കൂട്ടർ അപകടത്തിൽപ്പെട്ടു. തിക്കോടി ആവിക്കൽ സ്വദേശികളായ അച്ഛനും മകൾക്കും പരിക്കേറ്റു. ബുധനാഴ്ച്ച രാത്രി 7.30 ഓടെയായിരുന്നു അപകടം.
കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിൽ എതിർ ദിശയിൽ നിന്നും വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. ആപ്പെ ഗുഡ്സാണ് ഇടിച്ചതെന്നാണ് സംശയമെന്ന് നാട്ടുകാർ പറയുന്നു. പരിക്കേറ്റവരെ കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





