ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ വീണ് യാത്രക്കാരൻ മരിച്ചു
പയ്യോളി: ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ അബദ്ധത്തിൽ വീണു മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വൈകീട്ട് 6.40 ഓടെയാണ് സംഭവം.
ഇരിങ്ങൽ റെയിൽവെ സ്റ്റേഷൻ്റെ തെക്കേയറ്റത്ത് കണ്ണൂർ – ഷൊർണൂർ മെമു ട്രെയിൻ കയറുന്നതിനിടെയാണ് അപകടമെന്നാണ് കരുതുന്നത്. പാൻ്റും ഷർട്ടും ധരിച്ച പുരുഷനാണ് മരിച്ചത്. പയ്യോളി പൊലിസ് സ്ഥലത്തെത്തി, നടപടിക്രമങ്ങൾ പൂർത്തിയാക്കി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.





