‘ഒരു രൂപ പോലും ചെലവഴിച്ചില്ല, 21 കോടി ആസ്തി വികസന ഫണ്ട് കളഞ്ഞുകുളിച്ചു’; വീണാ ജോർജിനെതിരെ ഗുരുതര ആരോപണങ്ങളുമായിഅബിൻ വർക്കി എം.എൽ.എ

പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലത്തിലെ ആസ്തി വികസന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വീണാ ജോർജിനെതിരെ ഗുരുതര ആരോപണങ്ങളുമായി എം.എൽ.എ അബിൻ വർക്കി. മുൻ എം.എൽ.എയുടെ കാലയളവിൽ അനുവദിച്ച 21 കോടി രൂപയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് അബിൻ വർക്കി ആരോപിച്ചു. ഇരവിപേരൂരിൽ സംഘടിപ്പിച്ച വികസന സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്ടറേറ്റിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖകളെ ഉദ്ധരിച്ചാണ് അബിൻ വർക്കിയുടെ ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആസ്തി വികസന ഫണ്ട് പൂർണമായും പാഴാക്കിയ സംസ്ഥാനത്തെ ഏക മണ്ഡലമാണ് ആറന്മുളയെന്നും ഏക എം.എൽ.എ വീണാ ജോർജ് ആണെന്നും രേഖകൾ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. “ആരെയും വ്യക്തിപരമായി മോശപ്പെടുത്താനല്ല, മറിച്ച് യാഥാർഥ്യം ജനങ്ങളെ അറിയിക്കാനാണ് ഇത് പറയുന്നത്. വിവരാവകാശ പ്രകാരം ലഭിച്ച രേഖകൾ എന്റെ പക്കലുണ്ട്. വികസന നേട്ടങ്ങളെക്കുറിച്ച് മുൻ എം.എൽ.എ ഇനിയും അവകാശവാദങ്ങളുമായി മുന്നോട്ടുവരികയാണെങ്കിൽ, വരും ദിവസങ്ങളിൽ ഈ രേഖകൾ താൻ പരസ്യപ്പെടുത്തും,” അബിൻ വർക്കി വ്യക്തമാക്കി. കോഴഞ്ചേരി പാലം നിർമാണവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എയും നിലവിലെ എം.എൽ.എയും തമ്മിൽ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷമായ വാക്പോര് നടക്കുന്നതിനിടെയാണ് ഫണ്ട് വിനിയോഗത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി അബിൻ വർക്കിയുടെ പുതിയ ആരോപണം. പാലം അനുവദിച്ചതും ഫണ്ട് ലഭ്യമാക്കിയതും എൽ.ഡി.എഫ് സർക്കാറിന്റെ കാലത്താണെന്ന് സർക്കാർ ഉത്തരവുകളും തീയതികളും സഹിതം വിശദീകരിച്ച് വീണ ജോർജ് മുമ്പ് രംഗത്തെത്തിയിരുന്നു. തന്റെ കാലത്താണ് പാലത്തിന്റെ അവസാനഘട്ട നിർമാണവും അനുബന്ധ പ്രവൃത്തികളും പൂർത്തിയാക്കിയതെന്നാണ് അബിൻ വർക്കി അന്ന് മറുപടി നൽകിയിരുന്നത്. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് അബിൻ വർക്കി വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും സമൂഹമാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ പരത്തുകയാണെന്നും വീണ ജോർജ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചിരുന്നു. 2016 ഒക്ടോബർ 31ന് 22.02 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2017 ആഗസ്റ്റ് 21ന് 19.77 കോടി രൂപയുടെ സാമ്പത്തിക അനുമതിയും ലഭ്യമാക്കിയിരുന്നുവെന്നും പാലം അനുവദിച്ചതും പണം ലഭ്യമാക്കിയതും യു.ഡി.എഫ് ആണെന്ന പ്രചാരണം തെറ്റാണെന്നും വീണ ജോർജ് പറഞ്ഞിരുന്നു. എന്നാൽ, പാലത്തിന്റെ നിർമാണം ആരംഭിച്ചത് 2018ലാണെങ്കിലും താൻ എം.എൽ.എയായ ശേഷമാണ് അവസാനഘട്ട പ്രവൃത്തികൾ പൂർത്തിയായതെന്നാണ് അബിൻ വർക്കിയുടെ വാദിച്ചിരുന്നത്. ഇത്തരം രൂക്ഷമായ വാക്പോര് നടക്കുന്നതിനിടെയാണ് ഫണ്ട് വിനിയോഗത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി അബിൻ വർക്കി വീണാ ജോർജിനെതിരെ രംഗത്തെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot