കോഴിക്കോട് കല്ലാച്ചിയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; ഇൻസ്റ്റഗ്രാം പേജിനെ ചൊല്ലി തർക്കം
കോഴിക്കോട്: കല്ലാച്ചിയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കല്ലാച്ചി എം.ഇ.ടി കോളജിലെ സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷം.
കല്ലാച്ചി കോളജിലും തൂണേരി പട്ടാണി, നാദാപുരം ഗവ. ആശുപത്രി പരിസരത്തുവെച്ചുമാണ് സംഘർഷമുണ്ടായത്. ഇൻസ്റ്റഗ്രാം പേജിനെ ചൊല്ലിയുണ്ടായ വാക്കേറ്റമാണ് സംഘർഷത്തിൽ കലാശിച്ചത്.
നാദാപുരത്ത് നിന്ന് വൻ പൊലീസ് സംഘം സ്ഥലത്തെത്തി ലാത്തി വീശി വിദ്യാർത്ഥികളെ വിരട്ടി ഓടിച്ചു. സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പരിക്കേറ്റവർ നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.





