BusinessNationalSpot lightTech

ഇൻസ്റ്റാഗ്രാമിൽ ഇനിനിങ്ങളുടെ പോസ്റ്റുകൾക്ക് ഇനി റീച്ച് കൂടും ; പുതിയ ഫീച്ചറെത്തി

ഇൻസ്റ്റാഗ്രാമിലെ പുതിയ ഫീച്ചറുകൾ ആണ് ഇപ്പോൾ ഉപഭോക്താക്കൾക്കിടയിൽ ചർച്ചയാകുന്നത്. റീപോസ്റ്റ് , ലൊക്കേഷൻ ഷെയറിങ് , ഫ്രണ്ട്സ് ടാബ് എന്നിവയാണ് ഈ ഫീച്ചറുകൾ. ഓരോ പോസ്റ്റിനും കൂടുതൽ റീച്ച് ലഭിക്കാൻ ഇവ സഹായിക്കും.
മറ്റൊരാളുടെ പോസ്റ്റ് നമ്മുടെ ഫ്രണ്ട്സിനും ഫോളോവേഴ്‌സിനുമെല്ലാം ഷെയർ ചെയ്യാൻ കഴിയുന്ന ഫീച്ചറാണ് റീപോസ്റ്റ്. ഇതുവഴി നമ്മുടെ ഫോളോവേഴ്സിന്റെയും ഫ്രണ്ട്സിന്റെയും ഫീഡിൽ പോസ്റ്റുകൾ റെക്കമെന്റ് ചെയ്യപ്പെടും. ഇങ്ങനെ റീപോസ്റ്റ് ചെയ്യുന്നത് നിങ്ങളുടെ പ്രൊഫൈലിലെ ഒരു ടാബിലും ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ഈ റീപോസ്റ്റുകൾ എപ്പോൾ വേണമെങ്കിലും നമുക്ക് കാണാൻ സാധിക്കും. നിങ്ങളുടെ പോസ്റ്റാണ് മറ്റൊരാൾ റീപോസ്റ്റ് ചെയ്യുന്നതെങ്കിൽ ആ വ്യക്തിയുടെ എല്ലാ ഫോളോവേഴ്സിനും നിങ്ങളുടെ പോസ്റ്റ് റെക്കമെന്റ് ചെയ്യപ്പെടും. അവർ നിങ്ങളുടെയോ നിങ്ങൾ അവരുടെയോ ഫോളോവർ ആകണമെന്ന് നിർബന്ധമില്ല.
ഉപയോക്താക്കൾക്ക് ലൊക്കേഷൻ എക്‌സ്‌പ്ലോർ ചെയ്യാനും എവിടെ നിന്നാണ് പോസ്റ്റ് ചെയ്യുന്നതെന്ന് കാണാനും കഴിയുന്ന ഫീച്ചറാണ് ലൊക്കേഷൻ മാപ്പ്. ഇതിൽ നിങ്ങൾ തിരഞ്ഞെടുത്ത സുഹൃത്തുക്കൾക്ക് ലൊക്കേഷൻ ഷെയർ ചെയ്യാം. പിന്നീട് നിങ്ങൾ ആപ്പ് ഓൺ ചെയ്യുമ്പോൾ ലൈവ് ലൊക്കേഷൻ അപ്ഡേറ്റ് ആകും. ഈ ലൊക്കേഷൻ ഷെയറിങ് ഓഫ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ലൊക്കേഷൻ ടാഗ് ചെയ്തിട്ടുള്ള പോസ്റ്റ് മാപ്പിൽ ദൃശ്യമാകുകയും ചെയ്യും.
നമ്മുടെ ഫ്രണ്ട്സ് കണ്ടതും ഇൻട്രാക്ട് ചെയ്തതുമായ വീഡിയോകൾ കാണാൻ സാധിക്കുന്ന ഫീച്ചറാണ് ഫ്രണ്ട്സ് ടാബ്. ബ്ലെൻഡ്സിൽ നിന്നുള്ള റെക്കമെൻഡേഷനും ഇതിൽ കാണാം. ഇത് ആക്സസ് ചെയ്യുന്നതിന് റീലിസിന്റെ മുകളിലുള്ള ഫ്രണ്ട് ടാബിൽ ടാപ്പ് ചെയ്‌താൽ മതി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button