
പയ്യന്നൂർ: വാട്സ്ആപ്പിൽ വ്യാജ ഓൺലൈൻ ലിങ്ക് അയച്ചുകൊടുത്ത് യുവതിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 5,75,000 രൂപ തട്ടിയെടുത്തതായി പരാതി. പയ്യന്നൂർ കേളോത്തെ സിത്താര അനിലിന്റെ പണമാണ് തട്ടിയെടുത്തത്. ജൂലൈ 28ന് ഉച്ചക്ക് 1.08നാണ് പരാതിക്കാസ്പദമായ സംഭവം.യുവതിയുടെ വാട്സ്ആപ്പിലേക്ക് ആർ.ടി.ഒ ട്രാഫിക് ചലാൻ 500 എ.പി.കെ എന്ന മെസേജ് അയച്ചത് തുറന്നു നോക്കിയതിനെതുടർന്ന് സ്വന്തം പേരിലുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് പയ്യന്നൂർ ബ്രാഞ്ചിലെ അക്കൗണ്ടിൽനിന്ന് സ്ഥിര നിക്ഷേപം ബ്രേക്ക് ചെയ്തും നെറ്റ് ബാങ്കിലൂടെ ക്രെഡിറ്റ് കാർഡുപയോഗിച്ച് പരാതിക്കാരിയുടെ പേരിൽ ലോണായും 5,75,000 രൂപ പിൻവലിച്ച് വഞ്ചിച്ചുവെന്ന പരാതിയിലാണ് പയ്യന്നൂർ പൊലീസ് കേസെടുത്തത്.
