
കോതമംഗലം: കറുകടത്ത് ടി.ടി.സി വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിലെ മുഖ്യപ്രതി റമീസിന്റെ മാതാപിതാക്കളെ പൊലീസ് പ്രതിചേര്‍ത്തു. ആലുവ പാനായിക്കുളം തോപ്പില്‍പറമ്പില്‍ റഹീമിനെയും ഭാര്യ ഷെറിനെയും ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് പ്രതി ചേർത്തത്. ഇരുവരും ഒളിവിലാണ്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് പൊലീസ് നല്കുന്ന സൂചന. അതേസമയം ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശിച്ച സുഹൃത്തിനെ നിലവിൽ പ്രതി ചേർത്തിട്ടില്ല. റിമാൻഡില്‍ കഴിയുന്ന റമീസിനെ കൂടുതല്‍ ചോദ്യംചെയ്യുന്നതിന് കസ്റ്റഡിയില്‍ വാങ്ങുന്നതിനുള്ള നടപടികൾ അന്വേഷണസംഘം പൂർത്തിയാക്കി.
