Kerala
വാഹന അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാലടി: വാഹന അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വട്ടേലി ദേവസി മകൻ സേവ്യർ ( 59) നിര്യാതനായി. കാഞ്ഞൂർ പാറപ്പുറം വല്ലം കടവ് റോഡില്‍ ഓണം ദിവസം വാഹന അപകടത്തിൽ പെട്ട് അങ്കമാലി എല്‍ .എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സേവ്യർ. വീട്ടിൽ നിന്നും റോഡിലേക്ക് തന്റെ വാഹനത്തിൽ ഇറങ്ങി എതിര്‍ വശത്ത് എത്തുമ്പോള്‍ ആണ് അമിത വേഗതയിൽ മൂന്നുപേർ സഞ്ചരിച്ച ബൈക്ക് ഇടിച്ചിട്ടത്. ഭാര്യ റാണി, ചെത്തിക്കോട് മൽപ്പാൻ കുടുംബാംഗം. മക്കള്‍ : മെർലിൻ (യു.കെ), മെറിൻ, മേബിൾ (യു.കെ). മരുമക്കൾ : അനില്‍, ജിസ്റ്റോ. മൃതസംസ്കാരം വ്യാഴാഴ്ച്ച വൈകുന്നേരം നാലിന് പാറപ്പുറം സെന്‍റ് ജോർജ് പള്ളിയിൽ വെച്ച് നടക്കും.
