National
റോഡിന് കുറുകെ ചാടിയ മാൻ ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

മംഗളൂരു: ബൈന്തൂർ കമലശിലക്ക് സമീപം തരേകുഡ്ലുവിൽ റോഡിന് കുറുകെ ചാടിയ മാൻ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം. നെല്ലിക്കാട്ടെ നിവാസി ശ്രേയസ് മൊഗവീരയാണ് (23) മരിച്ചത്.ശ്രേയസ്സിനൊപ്പം യാത്ര ചെയ്ത വിഘ്നേഷ് എന്നയാൾക്ക് ഗുരുതര പരിക്കേറ്റു. ഇയാൾ കുന്താപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.കമലശിലെ ക്ഷേത്രം സന്ദർശിച്ച ശേഷം നെല്ലിക്കട്ടെയിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. റോഡിന് കുറുകെ ചാടിയ മാൻ ബൈക്കിലിടിക്കുകയും ബൈക്ക് മറിയുകയുമായിരുന്നു.
