മലപ്പുറത്ത് കളിക്കുന്നതിനിടെ കുട്ടികള്‍ക്ക് സൂര്യാഘാതമേറ്റു
മലപ്പുറം വളാഞ്ചേരിയിലാണ് രണ്ടു കുട്ടികൾക്ക് സൂര്യാഘാതമേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. പൈങ്കണ്ണൂർ നിരപ്പിൽ തെങ്ങുംതോട്ടത്തിൽ പ്രമോദ് – ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള ആൺകുട്ടികൾക്കാണ് പൊള്ളലേറ്റത്.
മൂന്നു വയസുകാരന്റെ കൈകൾക്കും നെഞ്ചിനും പുറംഭാഗത്തുമാണ് പൊള്ളലേറ്റത്. അഞ്ചു വയസുകാരന്റെ കൈകൾക്കും പൊള്ളലുണ്ട്. ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ ഇവ വലുതായി വന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്
പത്തനംതിട്ടയിൽ യുവതിക്കും സൂര്യാഘാതമേറ്റു. പത്തനംതിട്ട കല്ലറക്കടവ് സ്വദേശി അമല പ്രേമിന് (19 ) ആണ് സൂര്യാഘാതമേറ്റത്. ഇടതു കൈയിലാണ് പൊള്ളലേറ്റത്.
പത്തനംതിട്ട നഗരത്തിൽ നിൽക്കുമ്പോഴാണ് സൂര്യാഘാതം ഏൽക്കുന്നത്. ഉടൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.





