പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചു; വാർത്തയറിഞ്ഞ 70 കാരൻ ഹൃദയാഘാതം മൂലം മരിച്ചു
തിരൂർ: ബസ് സൈക്കിളിൽ ഇടിച്ച് 10 വയസുകാരൻ മരിച്ചു. മരണവാർത്തയറിഞ്ഞ കുട്ടിയുടെ വല്യുപ്പ ഹൃദയാഘാതത്തെ തൂടർന്ന് മരിച്ചു. മലപ്പുറം തിരൂർ ചേന്നര എൻഒസി പടിയിലെ പുത്തൻപീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാൻ (10) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം.മരണവാർത്തയറിഞ്ഞ കുട്ടിയുടെ മുത്തച്ഛൻ ഹനീഫ എന്ന കുഞ്ഞിപ്പയെ (70) ഹൃദയാഘാത തൂടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയിഴ്ച രാവിലെയോടെ മരിച്ചു. സൈക്കിളിൽ പോവുകയായിരുന്ന റിഹാനെ പുറത്തൂരിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടിവീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഉടൻ തന്നെ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


