സിനിമയെ വെല്ലുന്ന നാടകീയത, ഒടുവിൽ അറസ്റ്റ്; ഒളിവിലായിരുന്ന ബിജെപി കൗൺസിലർ സുഗതൻ പോലീസ് പിടിയിൽ

തിരുവനന്തപുരം: കാപ്പാ കേസിൽ ബിജെപി കൗൺസിലർ പിടിയിൽ. വാഴോട്ടുകോണം വാർഡ് കൗൺസിലർ സുഗതൻ ആണ് പിടിയിലായത്. വട്ടിയൂർക്കാവ് പൊലീസ് നാടകീയമായാണ് പ്രതിയെ പിടികൂടിയത്. ഉത്സവ പറമ്പിൽ പ്രശ്‌നമുണ്ടാക്കി ഒരാളെ വധിക്കാൻ ശ്രമിച്ചെന്ന കേസിലാണ് അറസ്റ്റ്. കേസിൽ ഹൈക്കോടതിയിൽ സുഗതൻ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ തള്ളിയതോടെയാണ് വട്ടിയൂർക്കാവ് പൊലീസ് നെട്ടയത്ത് ഇയാളുടെ വീട്ടിൽ എത്തിയത്. കേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പൊലീസ് ഇവിടെ എത്തിയത്. പൊലീസ് എത്തിയതോടെ സുഗതൻ്റെ അനുയായികളും പരിസരത്ത് എത്തി. അനുയായികൾ പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചതോടെ ഇവരിൽ നിന്ന് രക്ഷ നേടാനാണ് വട്ടിയൂർക്കാവ് എസ്എച്ച്ഒ ആകാശത്തേക്ക് വെടിവെച്ചു. പിടികൂടിയ സുഗതനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തി. ക്രമസമാധാന പ്രശ്നം നിലനിൽക്കുന്നതിനാൽ ഇയാളെ കൻ്റോൺമെൻ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button