യാത്രയ്ക്കിടെ കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരി തെറിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്
ആലപ്പുഴ| യാത്രയ്ക്കിടെ കെ എസ് ആര്‍ ടി സി ബസിന്റെ ടയര്‍ ഊരി തെറിച്ചു. പൂച്ചാക്കല്‍ നഗരി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. അരൂക്കുറ്റി വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുന്‍വശത്തെ വലത് ടയറാണ് ഊരിത്തെറിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.





