തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ സ്റ്റോപ്പ് ; ഈ മാസം 22 മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനിന് ആലുവയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചു. ഇതു സംബന്ധിച്ച നോട്ടിഫിക്കേഷൻ ദക്ഷിണ റെയിൽവേ പുറത്തിറക്കി. ഈ മാസം 22 മുതലാണ് സ്റ്റോപ്പ് പ്രാബല്യത്തിലാകും.
തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പുറപ്പെടുന്ന ട്രെയിൻ വൈകീട്ട് 7.19നാണ് ആലുവ സ്റ്റേഷനിലെത്തുക. തുടർന്ന് 7.21ന് ട്രെയിൻ സ്റ്റേഷൻ വിടുമെന്നാണ് ദക്ഷിണ റെയിൽവേയുടെ അറിയിപ്പിൽ പറയുന്നത്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ രാവിലെ 8.48 നാണ് ആലുവ സ്റ്റേഷനിലെത്തുക. രണ്ടു മിനിറ്റിന് ശേഷം 8.50ന് ട്രെയിൻ സ്റ്റേഷൻ വിടുന്ന രീതിയിലാണ് സമയക്രമം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button