കോഴിക്കോട്ട് സ്വകാര്യബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; 89കാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് കുണ്ടായത്തോടില്‍ വാഹനപകടത്തില്‍ ഒരു മരണം. ചെറുവണ്ണൂര്‍ സ്വദേശി ബി.ആയിഷ (89) ആണ് മരിച്ചത്. മഞ്ചേരിയില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടിപിഎസ് എന്ന സ്വകാര്യബസുമായി സ്‌കൂട്ടര്‍ കൂട്ടിയിടിച്ചാണ് അപകടം. ബസിന്റെ സൈഡില്‍ തട്ടി സ്‌കൂട്ടര്‍ യാത്രക്കാരി ബസിന് താഴേക്ക് തെറിച്ച് വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങിയതാണ് മരണകാരണം. വാഹനമോടിച്ച മകള്‍ ആമിന ചെറുവണ്ണൂരിലെ സ്വകാര്യ ആശുപ്രത്രിയില്‍ ചികിത്സയിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button