ഡൽഹിയിൽ റസ്റ്റോറന്റിൽ വൻതീപ്പിടിത്തം; 21 മരണം

ന്യൂഡല്‍ഹി: സൗത്ത് ഡൽഹിയിലെ മാൽവിയ നഗർ പ്രദേശത്തെ റസ്റ്റോറന്റിൽ തീപ്പടർന്ന് 21 പേർ മരിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം. രാവിലെ ഒമ്പതോടെയാണ് അഗ്നിശമന സേനയ്ക്ക് തീപിടുത്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്ന് പത്ത് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി. കൂടുതല്‍ വിവരങ്ങൾ ലഭ്യമായിട്ടില്ല. മരണസംഖ്യ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിവരം. പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപ്പിടിത്തതിൽ നിന്ന് രക്ഷതേടി ഒരു സ്ത്രീ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടുന്നത് കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞദിവസം ഡല്‍ഹിയിലെ പാർപ്പിട സമുച്ഛയത്തിൽ തീപ്പിടിത്തമുണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button