ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കില്ല എന്ന് തന്നെ,പെട്രോളിനും ഗ്യാസിനും പിന്നാലെ വില വര്‍ധിപ്പിച്ച്‌ ടെലികോം കമ്പനികളും

പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തിപ്പട എന്നാണ് ഇപ്പോഴത്തെ നമ്മുടെ അവസ്ഥ. അതായത് പെട്രോളിലും ഗ്യാസിലും വില വർധിപ്പിച്ച പോലെ തന്നെ അടുത്ത കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ ടെലികോം കമ്പനികള്‍ മൊബൈല്‍ റീച്ചാർജിലും നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുമായി എത്തിരിക്കുകയാണ് സാമ്പത്തിക സ്ഥാപനമായ നൊമൂറ റിസർച്ച്‌.

രണ്ടു വർഷത്തിനു ശേഷമാണ് ഇന്ത്യയില്‍ ടെലികോം കമ്പനികള്‍ നിരക്ക് വർധിപ്പിക്കാൻ പോകുന്നത്. വിദ്യാഭ്യാസം, തൊഴില്‍, പണമടയ്ക്കല്‍ തുടങ്ങി മൊബൈല്‍ ഫോണിനെ ആശ്രയിക്കാതെ ആർക്കും മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. അതിനാല്‍ റീച്ചാർജില്‍ ഉണ്ടാകുന്ന ചെറിയ ചെലവു പോലും ആളുകളെ ബാധിക്കാം എന്ന മുന്നറിയിപ്പ് നൊമൂറ നല്‍കുന്നു.

ഒരു ടെലികോം കമ്പനിയെ മാത്രം ആശ്രയിക്കാതെ, ലഭ്യമായ എല്ലാ നെറ്റ്വർക്കുകളെയും താരതമ്യം ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ മികച്ച പ്ലാനുകള്‍ നല്‍ക്കുന്ന ഏജൻസികളാണ് ബ്രോക്കറേജുകള്‍‍. ബ്രോക്കറേജുകളുടെ മുന്നറിയിപ്പ് പ്രകാരം ഒക്ടോബർ – ഡിസംബർ മാസങ്ങളിലാകും ടെലികോം കമ്പനികള്‍ നിരക്ക് വർധിപ്പിക്കുന്നത്. 2019 ന് ശേഷം എല്ലാ രണ്ടു വർഷവും ടെലികോം കമ്പനികള്‍ 19-29% വരെ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ കമ്പനികളുടെ അഭിപ്രയത്തില്‍ ഉപഭോക്താവില്‍ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം. കമ്പിനികള്‍ ഇന്റർനെറ്റിനു വേണ്ടി ചെലവാക്കുന്ന തുകയിലും കുറവാണ്. അതുകൊണ്ടാണ് തന്നെ നിരക്ക് വർധിപ്പിക്കാൻ സാധ്യത കൂടുതലാണ്. ഇന്ത്യക്കാരെ സംബന്ധിച്ച്‌ അവരുടെ വാർഷിക വരുമാനം വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഈ വില വർധനവ് ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുമോയെന്ന കാര്യത്തില്‍ സംശയത്തിലാണ് ബ്രോക്കറേജുകള്‍‍.

:യൂസർനെയിം ഫീച്ചറുമായി വാട്സ്‌ആപ്പ്? അറിയാം പ്രത്യേകതകള്‍

മൊബൈല്‍ നെറ്റ്‍വർക്കുകള്‍ നിർമിക്കാനും മാനേജ് ചെയ്യാനും മൊബൈല്‍ കമ്പനികള്‍ക്ക് പണം ആവശ്യമാണ്. ഇതിനായി മൊബൈല്‍ റീച്ചാർജ് പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിക്കുക എന്നതാണ് കമ്പനികളുടെ മുന്നിലുള്ള ഏക മാർഗം. മറ്റുള്ള ‍രാ‍‍ജ്യങ്ങളെ അപേക്ഷിച്ച്‌ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷന് ഇന്ത്യയില്‍ ഈടാക്കുന്ന തുക വളരെ കുറവാണ്. അതുകൊണ്ടു ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന്റെ വില വർധനവ് ഉപഭോക്താക്കളെ ബാധിക്കാൻ സാധ്യത കുറവാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button