
ഐഫോൺ ഉപയോഗിക്കുന്നവരാണോ? അതിൽ വാട്സാപ്പ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഈ പ്രധാന വിവരം അറിഞ്ഞിരിക്കണം. മെയ് അഞ്ച് മുതൽ എല്ലാ ഐഫോൺ മോഡലുകളിലും വാട്സാപ്പ് ലഭ്യമാകില്ല. ഐ.ഒ.എസിൻറെ ഔട്ട്ഡേറ്റഡ് വെർഷനുള്ള ചില മോഡലുകളിലാണ് ലഭ്യമാകാത്തത്. എന്നാൽ ഐ.ഒ.എസ് 15.1 ന് ശേഷം ഇറങ്ങിയ ഫോണുകൾ ഉപയോഗിക്കുന്നവരെ ഇത് ബാധിക്കില്ല. അവയക്കു മുമ്പ് ഇറങ്ങിയ ഫോണുകളിലാണ് വാട്സാപ്പ് ഫീച്ചർ പ്രവർത്തനം നിലയ്ക്കുന്നത്. ഐ ഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ് എന്നിവയിലാണ് വാട്സാപ്പ് നിലയ്ക്കുന്നത്. ഈ ഫോണുകളെല്ലാം തന്നെ ഐ.ഒ.എസ് 14 വെർഷനാണ്. 15 യിലേക്ക് അപ്ഡേറ്റ് ചെയ്യാനുമാകില്ല. ഇതിലും പഴയ വെർഷനാണ് നിങ്ങളുടെ ഫോൺ എങ്കിൽ മുന്നേ തന്നെ വാട്സാപ്പ് ലഭ്യമല്ലാതായിട്ടുണ്ടാകും
