Entertaiment

ബുക്ക് മൈ ഷോ വിപ്ലവം’; ടിക്കറ്റ് വിൽപ്പനയിൽ 40 ലക്ഷം കടന്ന് ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ ബുക്ക് മൈ ഷോയിൽ വിപ്ലവം തീർക്കുന്നു. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ 40 ലക്ഷം കടന്ന് മുന്നേറുകയാണ് ‘ലോക’. ഓണം റിലീസായെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് റിലീസായി രണ്ടാഴ്ചയ്ക്ക് ശേഷവും ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽസിൽ ‘തുടരും’ (4.51 മില്യൺ), ‘മഞ്ഞുമ്മൽ ബോയ്സ്’ (4.30 മില്യൺ) ആണ് ഇനി ‘ലോക’യ്ക്ക് മുന്നിലുള്ള ചിത്രങ്ങൾ. 16 ദിവസം കൊണ്ട് 4.15 മില്യൺ ബുക്ക് മൈ ഷോ ടിക്കറ്റ് സെയിൽ നേടിക്കൊണ്ട് ‘എമ്പുരാൻ’ (3.75 മില്യൺ), ‘ആവേശം’ (3 മില്യൺ), ‘ആടുജീവിതം’ (2.92 മില്യൺ), ‘പ്രേമലു’ (2.36 മില്യൺ) സിനിമകളെ ‘ലോക’ പിന്നിലാക്കി കഴിഞ്ഞു. ഡിസ്ട്രിക്ട് സോമാറ്റോ ബുക്കിംഗ് ആപ്പിലും മികച്ച ബുക്കിംഗ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ നേടിയാണ് മുന്നേറുന്നത്. ഇതിനകം ആഗോള ബോക്സോഫീസിൽ 200 കോടി കളക്ഷനും ചിത്രത്തിന് ലഭിച്ചുകഴിഞ്ഞു. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. റിലീസ് ആയി ഏഴ് ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് ‘ലോക’ നേടിയത്. പാൻ ഇന്ത്യ തലത്തിലുള്ള ഗംഭീര പ്രേക്ഷക പിന്തുണയോടെ കേരളത്തിന് പുറത്തും വമ്പൻ കുതിപ്പ് തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മികച്ച വിജയമാണ് നേടുന്നത്. ബിഗ് ബജറ്റ് ഫാൻ്റസി ത്രില്ലറായി ഒരുകിയ ചിത്രത്തിൽ അതിഥി താരങ്ങളുടെയും ഒരു വലിയ നിര തന്നെയുണ്ട്. അതോടൊപ്പം ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട “മൂത്തോൻ” എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിനു ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കാഴ്ചക്കാരുടെ മുന്നിലേക്ക് ഒരു അത്ഭുത ലോകം തുറന്നിടുന്ന ചിത്രം, കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button