28 പന്തിൽ സെഞ്ച്വറി; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വൈഭവ് സൂര്യവംശി
യുഎഇക്കെതിരായ ഇന്നത്തെ മത്സരത്തിൽ റെക്കോർഡ് വെടിക്കെട്ടുമായി ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി. വെറും 28 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ 14കാരൻ ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡും സ്വന്തമാക്കി. ഇതോടെ 29 പന്തിൽ സെഞ്ച്വറി നേടിയ ഓസ്ട്രേലിയൻ താരം ജെയ്ക്ക് ഫ്രേസർ-മക്ഗർക്കിന്റെ റെക്കോർഡാണ് പഴങ്കഥയായത്. വെറും 16 പന്തിലാണ് വൈഭവ് അർധസെഞ്ച്വറി പിന്നിട്ടത്.സെഞ്ച്വറി നേടിയ ശേഷവും താരത്തിന്റെ വെടിക്കെട്ട് തുടർന്നു. രണ്ട് സിക്സറുകളും ഒരു ബൗണ്ടറിയും കൂടി നേടിയതോടെ സിക്സറുകളുടെ എണ്ണം 16 ആയി. 31 പന്തിൽ സെഞ്ച്വറി നേടിയ എബി ഡിവില്ലിയേഴ്സും 32 പന്തിൽ മൂന്നക്കം കടന്ന സാകിബുൽ ഗനിയും 33 പന്തിൽ സെഞ്ച്വറി നേടിയ ഇഷാൻ കിഷനുമെല്ലാം പിന്നിലായതോടെയാണ് വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ പുതിയ റെക്കോർഡ് ഉടമയായത്.




