KeralaSpot light
ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ഇനി 30 ചോദ്യം, 18 ഉത്തരമെങ്കിലും ശരിയാവണം

തിരുവനന്തപുരം: ഡ്രൈവിംഗ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം. 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളാകും ഉണ്ടാകുക. 18 ഉത്തരമെങ്കിലും ശരിയാവണം.ചോദ്യങ്ങളുടെ സിലബസ് എംവിഡി ലീഡ്സ് മൊബൈൽ ആപ്പിൽ സജ്ജമാക്കി.പുതിയ സമ്പ്രദായം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവിംഗ് സ്കൂൾ പരിശീലകരും എംവിഡി ലീഡ് ടെസ്റ്റ് പാസ് ആവണം. എം വി ഡി ഉദ്യോഗസ്ഥർക്കും സർവീസ് ആനുകൂല്യങ്ങൾ ലഭ്യമാവാൻ റോഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നേടണം.
