Kerala
കേരള സർവകലാശാല സെനറ്റ് ഹാളിലെ സംഘർഷം; രജിസ്ട്രാർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് ഹാളിൽ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ രജിസ്ട്രാർക്ക് സസ്‌പെൻഷൻ. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റേതാണ് നടപടി. നേരത്തെ രജിസ്ട്രാർക്കെതിരെ നടപടിയാവശ്യപ്പെട്ട്ചാൻസിലർ കൂടിയായ ഗവർണർ ശിപാർശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ നടപടി.രജിസ്ട്രാർക്കെതിരെ വി.സി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നാണ് രജിസ്ട്രാർക്കെതിരെ നടപടിയെടുക്കാൻ ഗവർണർ നിർദേശിക്കുന്നത്. അതേസമയം രജിസ്ട്രാർക്കെതിരെ റിപ്പോർട്ട് നൽകുന്നതിന് മുമ്പ് സിൻഡിക്കേറ്റുമായി ചർച്ച ചെയ്തിട്ടില്ല എന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിക്കുന്നു.
