Kerala
10ാം ക്ലാസ് വിദ്യാർഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ

ആറാട്ടുപുഴ (ആലപ്പുഴ): ചെന്നിത്തല നവോദയ സ്കൂളിലെ ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ മംഗലം കൈവേലിക്കകത്ത് ഷിജു -അനില ദമ്പതികളുടെ മകൾ നേഹയാണ് (15) മരിച്ചത്. ഹോസ്റ്റലിലെ ശുചുമുറിക്ക് സമീപം കൈവരിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവമറിഞ്ഞത്. ആറാം ക്ലാസ് മുതൽ ഇവിടെയാണ് സ്നേഹ പഠിക്കുന്നത്. മരണകാരണം അറിവായിട്ടില്ല. മാന്നാർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.
