Crime

ഇൻസ്റ്റഗ്രാമിലൂടെ ബന്ധം സ്ഥാപിച്ചു, പെണ്‍കുട്ടിയെ വീട്ടുകാരറിയാതെ വിളിച്ചിറക്കിക്കൊണ്ടുപോയി ലൈംഗികാതിക്രമം; പ്രതി റിമാന്‍റിൽ

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടി ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ പരിചയപ്പെടുകയും, കഴിഞ്ഞവർഷം ഡിസംബറിൽ ഇൻസ്റ്റഗ്രാം വഴി ബന്ധപ്പെടുകയും ചെയ്ത ഇയാൾ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെ കുട്ടിക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നെടുമ്പ്രം പൊടിയാടി സ്വദേശി സഞ്ജയ് എസ് നായരെ (23)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സഞ്ജയ് കഴിഞ്ഞ ഡിസംബറില്‍ മാതാപിതാക്കള്‍ അറിയാതെ കുട്ടിയെ കാറിൽ കയറ്റി തടിയൂരുള്ള അരുവിക്കുഴി വെള്ളച്ചാട്ടത്തിൽ കൊണ്ടുപോവുകയും കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തതിട്ടുണ്ട്.

ശരീരത്തിലെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങൾ കുട്ടിക്ക് അയച്ചത് കൂടാതെ ഇയാള്‍ കുട്ടിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ വനിതാ പൊലീസ് ജൂണ്‍ 20 ന് വൈകിട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇൻസ്‌പെക്ടർ എസ് സന്തോഷിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.

കുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊടിയാടിയിലെ വീട്ടിൽ നിന്നും ജൂണ്‍ 21 ന് രാവിലെ 11.15 ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ ഫോട്ടോ കുട്ടിയുടെ അമ്മയുടെ മൊബൈൽ ഫോണിലേക്ക് അയച്ചു കൊടുത്തു തിരിച്ചറിഞ്ഞ ശേഷമായിരുന്നു നടപടികൾ. പിന്നീട് പ്രതിയെ വിശദമായ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വിദഗ്ധ പരിശോധനക്കായി ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവില്‍ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button