വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് സമീപം ഹോട്ടലിൽ തീപിടിത്തം
വടകര: വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ തീപിടിത്തമുണ്ടായി.
ആശുപത്രിക്ക് അടുത്തുള്ള ‘അൽക്ക മന്തി’ (Alka Mandi) റെസ്റ്റോറന്റിലാണ് തീ പടർന്നത്
തീപിടിത്തത്തിന്റെ കൃത്യമായ കാരണമോ, സംഭവത്തിൽ എത്രത്തോളം നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെന്നോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആർക്കെങ്കിലും പരിക്കേറ്റതായി നിലവിൽ റിപ്പോർട്ടുകളില്ല. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.





