ഓടിക്കൊണ്ടിരുന്ന കാറിനു തീപ്പിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടി രക്ഷപെട്ടു
കണ്ണൂര്‍ | ഓടിക്കൊണ്ടിരുന്ന കാറിനു തീപ്പിടിച്ചു. കര്‍ണാടക സ്വദേശികളായ യാത്രക്കാര്‍ ഇറങ്ങിയോടി രക്ഷപെട്ടു. മാക്കൂട്ടം ചുരം പാതയിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്.
ഞായറാഴ്ച രാത്രി എട്ട് മണിയോടെ പെരുമ്പാടി ചെക്ക്പോസ്റ്റിന് സമീപത്തു നിന്നു കാറിന് തീപിടിക്കുകയായിരുന്നു. ഇരിട്ടിയില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് തീ അണച്ചു. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു.





