ഒരു ഗ്ലാസ് വെള്ളം പോലും എടുക്കാനാകാത്തവിധം തല്ലിച്ചതച്ചു’; സഖാവെന്ന് സ്വയം പോസ്റ്ററൊട്ടിച്ച് നടക്കുന്നയാൾ വേട്ടയാടുന്നു: ഹണി ഭാസ്കരൻ
‘
കോഴിക്കോട്: സഖാവെന്ന് സ്വയം പോസ്റ്ററൊട്ടിച്ച് നടക്കുന്ന ഒരാൾ തനിക്കെതിരെ അപവാദപ്രചാരണവും സൈബർ അറ്റാക്കും നടത്തുന്നുവെന്ന് എഴുത്തുകാരി ഹണി ഭാസ്കരൻ. ജിതേഷ് പുരുഷോത്തമൻ എന്ന കവിക്കെതിരെയാണ് ഹണിയുടെ ആരോപണം. താൻ പണം തട്ടിയെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. കാനഡയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് ഓഫർ വന്നപ്പോൾ ബാങ്ക് സ്റ്റേറ്റ്മെന്റിൽ കാണിക്കാനാണ് പണം വാങ്ങിയത്. അത് ഒരു രൂപ പോലും കുറയാതെ തിരികെ കൊടുത്തിട്ടുണ്ടെന്നും ഹണി പങ്കുവെച്ച കുറിപ്പിൽ പറയുന്നു.ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപംWhoever is doing this, let’s stop this. ആ അപേക്ഷ സ്വീകരിക്കുന്നു. ഇത് തന്നെയാണ് Mr. ജിതേഷ് നിങ്ങളിൽ നിന്ന് ഇറങ്ങി നടന്ന ശേഷമുള്ള ആറ് വർഷം ഞാൻ ആവശ്യപ്പെട്ടത്. ഇപ്പോൾ ഈ സോഷ്യൽ മീഡിയയിൽ കാണുന്ന എനിക്കെതിരെയുള്ള slut ഷേമിങ്ങുകൾക്കും അപ്പുറം നിൽക്കുന്നതാണ് നിങ്ങൾ കഴിഞ്ഞ അഞ്ചു വർഷം എന്നെ വിടാതെ പിന്തുടർന്ന് ചെയ്ത അനീതി. അപ്പോഴാണ് ഞാൻ മുന്നോട്ട് വന്നത്. ഞാൻ ആ റിലേഷനിൽ നിന്ന് ഇറങ്ങി നടന്ന് ഇത്ര വർഷം ആയിട്ടും ഇന്നും നിങ്ങൾ ഒപ്പം നടന്ന കാലത്തെ പ്രൈവറ്റ് ചാറ്റുകൾ, ഫോട്ടോസ് ഒക്കെ സോഷ്യൽ മീഡിയ വേട്ടപ്പട്ടികൾക്ക് ഇട്ടു കൊടുത്ത, ഈ വർഷങ്ങളിൽ എല്ലാം ബ്ലാക്ക് മെയിൽ ചെയ്ത് പൊതുവിടത്തിൽ നിന്ന് തൂത്ത് കളയാൻ ശ്രമിച്ച ഒരു നാർസിസിസ്റ്റിനെ തെളിവുകൾ സഹിതം വെച്ചിട്ടും മനുഷ്യരേ… നിങ്ങൾക്ക് ഇനിയും ന്യായീകരിക്കണം എങ്കിൽ ഈ പോസ്റ്റ് തുടർന്നു വായിക്കരുത്. നിങ്ങളുടെ രാഷ്ട്രീയ ബോധ്യവുമായി ഞാൻ ചേർന്ന് പോകില്ല. എനിക്ക് നേരെ പത്തു വട്ടം വിരൽ ചൂണ്ടുമ്പോൾ ഒരു വട്ടം എങ്കിലും ആ തെളിവുകൾ നോക്കി അയാൾക്ക് നേരെ പറ്റുന്നില്ല എങ്കിൽ നിങ്ങൾ സംസാരിക്കുന്നത് വേട്ടക്കാർക്ക് വേണ്ടി മാത്രമാണ്. ഒരാളുടെ സ്വകാര്യത പബ്ലിക്കിന് എറിഞ്ഞു കൊടുത്ത ഒരാളെ നിങ്ങൾ ഏത് ഗണത്തിൽ പെടുത്തും? ഇത് തന്നെയല്ലേ ഞാൻ ഉന്നയിച്ചത്? Mr. ജിതേഷ് ഞാൻ ആവശ്യപ്പെട്ടത് ക്ലോഷറാണ്. അഞ്ചു വർഷം വിടാതെ പിന്തുടർന്ന ഉപദ്രവത്തിൽ നിന്നും ക്യാരക്റ്റർ അസാസിനേഷനിൽ നിന്നും ഒരു മോചനം. ക്ലോഷർ ചോദിച്ച ശേഷവും എനിക്ക് കിട്ടിയത് അതിലും. ഭീകര അപമാനമാണ്. ശത്രുവിനെ നശിപ്പിക്കാൻ ഏത് വൃത്തികെട്ട പാളയത്തിലേക്കും കടന്നു ചെല്ലാൻ ലജ്ജ തോന്നാത്ത ഏറ്റവും ഹീനമായ രീതിയിൽ നിങ്ങൾ എനിക്കെതിരെ രാഷ്ട്രീയ ശത്രുക്കൾക്ക് നൽകിയ സൈബർ കൊട്ടേഷൻ. അതും പെർവേർട്ട് അനുകൂലികൾക്ക്. Mr. ജിതേഷ് അത് നിങ്ങൾ ആണ് നൽകിയത് എന്ന് പതിനായിരം വട്ടം വ്യക്തമാക്കുന്ന കാരണങ്ങൾ ഉണ്ട്. ഞാൻ അതിലേക്കിപ്പോൾ കടക്കുന്നില്ല. ഞാൻ നിങ്ങളുമായി ഉണ്ടായിരുന്ന ബന്ധത്തെ തള്ളിപ്പറഞ്ഞല്ല എഴുതിയത്. അതിനിടയിൽ നടന്നതിന് വിചാരണ നടത്താനും വന്നതല്ല. നിങ്ങളെ പോലെ ഒരു അബ്യൂസറിൽ തുടർന്നാൽ ജീവൻ അപകടത്തിൽ ആവും എന്ന് തിരിച്ചറിഞ്ഞത് നിങ്ങൾ യൂറോപ്പിലേക്കു പോയ ശേഷമാണ്. നിങ്ങളിൽ പെട്ടു പോയ സ്ത്രീ ഞാൻ മാത്രമല്ല എന്ന വ്യക്തമായ തെളിവുകൾ മുന്നിൽ വന്നപ്പോൾ. എന്റെ ടോർച്ചർ സഹിക്കാൻ പറ്റാതെ എനിക്ക് വേണ്ടി കടം കേറി നാട് വിട്ടു എന്ന് പറഞ്ഞ നിങ്ങൾ നിങ്ങൾ ഒരു അബ്യൂസർ ആണെന്ന് തിരിച്ചറിഞ്ഞു വഴി മാറി നടന്നപ്പോൾ ന്യൂസ്ലണ്ടിൽ നിങ്ങളുടെ നമ്പറിൽ നിന്നും എന്റെ സുഹൃത്തുക്കളെ കൊണ്ടാക്ട് ചെയ്തു എന്നെ വേണം എന്ന് പറഞ്ഞ തെളിവുകൾ ആണ് താഴെ. നിങ്ങളുടെ നുണകളോട് പൊരുതുക അസാധ്യം ആണ്. Mr. ജിതേഷ് പകയോടെ നിങ്ങൾ UAE-യിലേക്ക് തിരിച്ചു വരാൻ നീക്കങ്ങൾ തുടങ്ങി. എന്റെ ജീവിതത്തിൽ വീണ്ടും ആധിപത്യം സ്ഥാപിക്കും എന്ന് ഉറപ്പായി. നിങ്ങൾ എനിക്ക് മേൽ ഏൽപ്പിച്ച ഓരോ അടിയുടെയും ഓർമ്മയിൽ, ഞാൻ പേടിച്ചു. ശരിക്കും പേടിച്ചു. ആ പേടിയിലാണ് ഞാൻ നിങ്ങളുടെ കുടുംബത്തെയും വിളിച്ചത്. സുരക്ഷയ്ക്ക് വേണ്ടി, ഇതല്ലാതെ മറ്റൊരു വഴി എനിക്കുണ്ടായിരുന്നില്ല. അയാളെ ഇങ്ങോട്ട് അയക്കരുത് എന്ന് കെഞ്ചാൻ. അത് പറയാൻ എനിക്ക് മടിയില്ല. അവർ എന്നോട് ആവശ്യപ്പെട്ടത് നിങ്ങൾക്ക് എതിരെ സോഷ്യൽ മീഡിയയിൽ എഴുതാൻ ആണ്. ആ സമയത്ത് ഞാൻ സമീപിച്ചവരോട് കൃത്യമായും ഞാൻ ഇത് പറയുകയും ചെയ്തു. അതിൽ ഒരാൾ ഇപ്പോൾ നിങ്ങള്ക്ക് വേണ്ടി ദല്ലാൾ ആവുന്നത് കാണുമ്പോൾ ഇക്കാലം അത്രയും അയാൾ പറഞ്ഞ രാഷ്ട്രീയത്തോട് പുച്ഛം തോന്നുന്നു. സ്ത്രീവിരുദ്ധ രാഷ്ട്രീയത്തിന്റെ ബൈ പ്രൊഡക്ട് ആണല്ലോ അയാളും. Mr. ജിതേഷ് കാണിച്ച അനീതിയെ ഒന്ന് പരാമർശിക്കുക പോലും ചെയ്യാതെ ഉള്ള ആ കരുതൽ നന്നായിട്ടുണ്ട്. Mr. ജിതേഷ് നിരത്തിയ സാമ്പത്തിക ഇടപാടുകളുടെ പ്രൂഫിനെ കുറിച്ച്. പ്രിവിലേജ്ഡ് ആയ ഒരാൾ ഫിനാൻഷ്യലി ദുർബലരായ ഇരകളെ തിരഞ്ഞ് പിടിച്ച് ഫ്ലാറ്റിന്റെ റെന്റ് ഒക്കെ കൊടുക്കുന്നത് തനിക്ക് ചൂഷണം ചെയ്യാൻ ഉള്ള തട്ടകം ഒരുക്കാനാണ്. അല്ലാതെ ഇരയുടെ ജീവിതം മെച്ചപ്പെടുത്താൻ അല്ല എന്ന് മനസിലാക്കാൻ ശേഷി ഇല്ലാത്തവരല്ല നിങ്ങൾ. ഇന്ന് ജീവിക്കുന്നത് പോലെ തന്നെ അന്ന് ജീവിക്കാമായിരുന്നിട്ടും മനുഷ്യരുടെ കണ്ണു തട്ടാത്ത ഒരു മൂലയിൽ ആ തട്ടകം ഒരുക്കി ഡ്രൈവിങ് ലൈസൻസ് എടുക്കാൻ സഹായിച്ചത് എന്റെ ജീവിതം upgrade ചെയ്തു കാണാനുള്ള മോഹം കൊണ്ടല്ല. എങ്കിലേ Mr. ജിതേഷ് നിങ്ങൾക്ക് അനുകൂലമായ സാഹചര്യം ഉണ്ടാവൂ എന്നത് കൊണ്ടു മാത്രമാണ്. സ്വന്തം എമിരേറ്സിൽ നിന്ന് മറ്റൊരു എമിരേറ്റിൽ ആഴ്ച്ചയിൽ മൂന്ന് ദിവസം ജോലി ചെയ്യേണ്ട നിങ്ങൾ നിങ്ങൾ കൂടി താമസിച്ച ഫ്ലാറ്റ് ആണ് അതെന്ന് വെറുതേ പോലും ഒരിടത്തു പരാമർശിക്കുകയുമില്ല. അതാണ് NPD യുടെ മിടുക്ക്. നിങ്ങൾ ഒരിക്കൽ മാത്രമല്ല അവരോട് നീതികേട് കാണിച്ചത് എന്ന സത്യം, തെളിവ് സഹിതം, ഞാൻ അവരോട് മാത്രം പറഞ്ഞു. പരസ്യമായി അല്ല. ആരെയും അപമാനിക്കാൻ അല്ല. നിങ്ങളിലെ റഡാറിൽ പെട്ട് ആ ഹാബിച്വൽ ഒഫണ്ടർ മറ്റൊരു ഇരയെ കണ്ടെത്താതെ ഇരിക്കാൻ. നിങ്ങളുടെ പാർട്ണറെ കുറ്റപ്പെടുത്താൻ എനിക്ക് ഒന്നുമില്ല. അവരും നിങ്ങളുടെ manipulation ന്റെ ഭാഗമാണ് എന്ന് എനിക്ക് അറിയാം. NPD ആയ ഒരാൾ ഒരു പാക്കേജ് ആണ്. അയാളിൽ ഏത് ക്രൈയിം ഇല്ല എന്ന് ചോദിക്കരുത്. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം പ്രബിനെയും മഷർഷയെയും ഒക്കെ വിളിച്ച് 56,000 ദിർഹം ഞാൻ പറ്റിച്ചുവെന്നു ആണയിട്ട നിങ്ങൾ തിരിച്ചു തന്നതിന്റെ തെളിവ് ഞാൻ ഇന്നലെ എന്റെ പോസ്റ്റിൽ കാണിച്ചപ്പോൾ മാത്രം ആണ് അത് കിട്ടി എന്ന് Mr. ജിതേഷ് സമ്മതിച്ചത്. എന്നിട്ട് നേരം വെളുത്തപ്പോൾ ആ സംഖ്യ 81,000 ആയി. ഞാൻ തിരിച്ചയച്ച പണം കൂടി കൂട്ടിച്ചേർത്ത് ഒരു പുതിയ കണക്ക്. ആദ്യം 86 ലക്ഷം. പിന്നെ 30 ലക്ഷം. പിന്നെ 56,000 ദിർഹം. ഇപ്പോൾ 81,000. സത്യത്തിന് സംഖ്യ മാറില്ല. നുണയ്ക്കേ മാറേണ്ടി വരൂ. 2021 മുതൽ ഞാൻ നടത്തിയ ഓരോ യാത്രയും “അയാളുടെ പണം” കൊണ്ടാണെന്ന് അയാൾ പലരോടും പറഞ്ഞു. എന്റെ അധ്വാനത്തെയും വരുമാനത്തെയും അയാൾ റദ്ധ് ചെയ്തു. ഒരാൾ നിങ്ങളിൽ പെട്ടു കഴിയുന്ന നിമിഷം മുതൽ അയാൾ നിങ്ങൾക്ക് എതിരെ ഒരു ദിവസം നിന്നാൽ എങ്ങിനെ നിശബ്ദ ആക്കണം എന്ന് വരെ നിങ്ങൾക്ക് ഒരു എക്സികുട്ടീവ് പ്ലാൻ ഉണ്ട്. വീണ്ടും പറയട്ടെ അതാണ് ഒരു NPD. ഇന്നലെ രാവിലത്തെ പോസ്റ്റിൽ എനിക്കൊപ്പം സഞ്ചരിച്ച “വിദേശ രാജ്യങ്ങൾ” എന്ന് നിങ്ങൾ എഴുതി. നേപ്പാൾ അല്ലാതെ ഏതൊക്കെ രാജ്യങ്ങൾ എന്ന് ഞാൻ ചോദിക്കുന്നു. നിരന്തരം യാത്ര ചെയ്യുന്ന ഒരാളെ തന്റെ പറ്റിൽ പെടുത്തുന്ന ചാണക്യ തന്ത്രം. ഒരേ യാത്രയുടെ ഫോട്ടോകൾ പല തീയതികളിൽ ഞാൻ ഇട്ടത് അത് വേറെ വേറെ യാത്രകളാണെന്ന് തെറ്റിദ്ധാരണ ജനിപ്പിക്കൽ. കോവിഡ് കാലത്ത് ജനുവരി 6. എന്റെ ആൽബം “സയോണി”യുടെ കവർ റിലീസ് ദിവസം. നിങ്ങൾ എന്നെ തല്ലി ബോധം കെടുത്തി. “അമ്മേ” എന്ന് നിലവിളിച്ച എന്റെ നടുവിന് അടിച്ചപ്പോഴാണ് പുറത്ത് അടി കിട്ടിയാൽ ശ്വാസം കിട്ടില്ല എന്ന് ഞാൻ അറിഞ്ഞത്. പിന്നീടുള്ള രണ്ടാഴ്ച ഞാൻ ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും അയാൾ തിരക്കിയില്ല. തോളിനും കൈക്കും പരിക്കേറ്റ് ആശുപത്രിയിൽ നിന്ന് ഇൻജക്ഷനെടുത്ത് ഇറങ്ങുമ്പോൾ എതിരെ വന്നത് നിങ്ങളുടെ ആത്മ മിത്രം. സ്നേഹത്തോടെ അടുത്തുവന്ന അദ്ദേഹത്തിന് മുന്നിൽ ഞാൻ നീലിച്ച കൈ കാണിച്ച് കരഞ്ഞു. കാലം ചിലപ്പോൾ ഒരു സാക്ഷിയെ മുന്നിൽ കൊണ്ടുവന്നു നിർത്തും. അതങ്ങനെയാ. നടിയുടെ കേസിൽ മൊഴി മാറ്റിയ സുഹൃത്തുക്കൾ ഇല്ലേ അങ്ങനെ കുറേ പേരെ ഈ വിഷയത്തിൽ ഞാൻ കണ്ടു. അത്ഭുതം ഇല്ല. ഓരോ ഡോമെസ്റ്റിക് വയലൻസിനു ശേഷവും കാൽക്കീഴിൽ കമിഴ്ന്നു കിടന്ന് മാപ്പിരന്നു നിങ്ങൾ. ആ കരച്ചിലും മാപ്പുമാണ് എന്നെ നാല് വർഷം നിങ്ങളിൽ കുരുക്കിയിട്ടത്. NPD കൾ നമ്മളേ കൺഫ്യൂസ് ചെയ്യിക്കും. ഭാര്യയുടെ പേരിൽ ഇരവാദവുമായി വന്നാൽ നിങ്ങൾ രക്ഷപെടും എന്ന് എത്രയോ കാലം മുന്നേ എന്നെ ഭീഷണിപ്പെടുത്തി നിലയ്ക്ക് നിർത്താൻ നിങ്ങൾ നോക്കിയിട്ടുണ്ട്. ഞാൻ ഇത് എക്സ്പെക്റ്റ് ചെയ്തതുമാണ്. നിങ്ങളിലെ NPD യെ ഏറ്റവും അറിഞ്ഞ മനുഷ്യൻ ഞാൻ ആണ്. എന്നോളം നിങ്ങളുടെ ട്രാപ്പിൽ പെട്ട വേറെ ഒരു സ്ത്രീയെയും നിങ്ങൾ ഭയന്നിട്ടില്ല. നിങ്ങൾ വിളിക്കുന്ന ഇടങ്ങളിൽ അത് നിങ്ങളുടെ വീട്ടിൽ നടക്കുന്ന ഫങ്ഷനിൽ ആയാൽ പോലും നിങ്ങൾ എന്നെ എത്തിച്ചത് ഭയപ്പെടുത്തി ആണ്. അതൊക്കെ തെളിവുകൾ ആക്കാൻ ആയിരുന്നു എന്ന് ഇപ്പോൾ എനിക്കറിയാം. നിങ്ങൾ രാജ്യം വിട്ടു പോകുമ്പോൾ ബാക്കി വന്ന ഒന്നേ മുക്കാൽ കോടി രൂപ ലോൺ നിങ്ങൾക്ക് നൂറനാട് ബംഗ്ലാവ് കെട്ടാൻ എടുത്തത് ആയിരുന്നു. നിങ്ങൾ ആ വിഷയത്തെ തൊടുക പോലും ചെയ്യാതെ മറ്റെന്തക്കയോ എഴുതി. ലോൺ ഡേറ്റ് നിങ്ങൾക്ക് പബ്ലിഷ് ചെയ്യാൻ പറ്റില്ല. കാരണം അന്ന് നിങ്ങൾ എന്റെ ജീവിത പരിസരത്ത് പോലും ഇല്ലല്ലോ. ആ നിങ്ങൾ ആണ് അത് എനിക്ക് തന്നു എന്ന് ഇക്കാലം അത്രയും അപവാദം പറഞ്ഞത്. ഈ സോഷ്യൽ മീഡിയ ആറ്റാക് മുന്നിൽ കാണാതെ അല്ല ഞാൻ ഇറങ്ങിയത്. കഴിഞ്ഞ അഞ്ചു കൊല്ലം നിങ്ങൾ ഏതോ നാട്ടിൽ ഇരുന്നിട്ടും എനിക്കെതിരെ നടത്തിയ ഹീന പ്രവർത്തികൾ അതിലും ദുസ്സഹം ആയപ്പോൾ ആണ് ഞാൻ പബ്ലിക്കിൽ വന്നത്. എന്റെ പോസ്റ്റുകളിൽ പറഞ്ഞ മുഴുവൻ വസ്തുതകളുടെയും സർവ്വ തെളിവുകളും ഉണ്ട്. എനിക്ക് വേണ്ടത് ഒന്നേയുള്ളൂ: ഈ പിന്തുടരൽ അവസാനിക്കണം. എന്റെ പേര്, എന്റെ അധ്വാനം, എന്റെ ജീവിതം. കൂടെ നിന്ന മനുഷ്യർക്ക് നന്ദി. അല്ലാത്തവരോട് യാതൊന്നും പറയാനില്ല. നിങ്ങൾ ആഘോഷം തുടരുക. എന്റെ ശബ്ദം ഇതിലും ഉച്ചത്തിൽ ഇനിയും കേൾക്കും. സ്വയം വെളുപ്പിക്കാൻ നിങ്ങൾ ഏത് കൊട്ടേഷൻ ഏറ്റെടുത്താലും. തോൽപ്പിക്കാം എന്ന് വെറുതേ പോലും സ്വപ്നം കാണരുത്. ഒരു അബ്യൂസർക്ക് കുടുംബത്തെ മുൻ നിർത്തി രക്ഷപെടാം എങ്കിൽ വിധേയയായ സ്ത്രീക്ക് അതിലും നന്നായി ഇവിടെ തുടരാൻ പറ്റണം.





