വായിലെ ചെറിയ മുറിവെന്ന് കരുതി അവഗണിക്കരുത്; വായിലെ ക്യാൻസറിന് മുൻപുള്ള ഈ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം

വായ്ക്കുള്ളിൽ കാണുന്ന വെളുത്ത പാടുകൾ, ചുവന്ന അടയാളങ്ങൾ, മാറാതെ നിൽക്കുന്ന മുറിവുകൾ… പലപ്പോഴും നിസാര പ്രശ്നങ്ങളായി കരുതി അവഗണിക്കുന്ന ഇത്തരം മാറ്റങ്ങൾ ചിലപ്പോൾ വായിലെ ക്യാൻസറിന് മുൻപുള്ള മുന്നറിയിപ്പുകളാകാം. തുടക്കത്തിൽ തിരിച്ചറിയുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്താൽ ക്യാൻസറിലേക്കുള്ള വളർച്ച തടയാൻ സാധിക്കുന്ന ചില അവസ്ഥകളുണ്ട്. അതിനാൽ വായിലെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയിൽ വ്യാപകമായി കണ്ടുവരുന്ന ക്യാൻസറുകളിലൊന്നാണ് വായിലെ ക്യാൻസർ. പുകയില ഉപയോഗം ഉൾപ്പെടെയുള്ള ജീവിതശൈലി ഘടകങ്ങൾ ഇതിന്റെ പ്രധാന അപകടസാധ്യതകളാണ്. ക്യാൻസർ രൂപപ്പെടുന്നതിന് മുൻപ് വായിലെ കോശങ്ങളിൽ അസാധാരണമായ മാറ്റങ്ങൾ ഉണ്ടാകാം. ഇവയെയാണ് ഓറൽ പ്രീകാൻസറസ് ലെഷൻസ് (Oral Precancerous Lesions) എന്ന് വിളിക്കുന്നത്. ബംഗളൂരുവിലെ ഫോർട്ടിസ് ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജി ആൻഡ് ഹെമറ്റോ ഓങ്കോളജി വിഭാഗം പ്രിൻസിപ്പൽ ഡയറക്ടർ ഡോ. നീതി റൈസാദയുടെ അഭിപ്രായത്തിൽ, ഇത്തരം മാറ്റങ്ങൾ നേരത്തെ കണ്ടെത്തുന്നത് രോഗം ഗുരുതരമാകുന്നത് തടയാനും ചികിത്സയുടെ സങ്കീർണത കുറയ്ക്കാനും സഹായിക്കും. വായിലെ ക്യാൻസറിന് മുൻപുള്ള മാറ്റങ്ങൾ തിരിച്ചറിയാം വായിലെ കോശങ്ങളിൽ ഉണ്ടാകുന്ന അസാധാരണ മാറ്റങ്ങൾ ഭാവിയിൽ ക്യാൻസറായി മാറാനുള്ള സാധ്യതയുള്ളവയാണ്. എല്ലാ മാറ്റങ്ങളും ക്യാൻസറായി മാറണമെന്നില്ല. എങ്കിലും അവഗണിക്കാതെ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. വായ്ക്കുള്ളിൽ കാണപ്പെടുന്ന വെളുത്ത പാടുകൾ (ല്യൂക്കോപ്ലാക്കിയ), ചുവന്ന പാടുകൾ (എറിത്രോപ്ലാക്കിയ), ചുവപ്പും വെളുപ്പും കലർന്ന പാടുകൾ, മാറാത്ത അൾസറുകൾ, കട്ടിയുള്ള ഭാഗങ്ങൾ, അസാധാരണമായ വളർച്ചകൾ എന്നിവ ശ്രദ്ധിക്കണം. പലരും ഇത്തരം ലക്ഷണങ്ങളെ സാധാരണ വായ്പുണ്ണായോ അണുബാധയായോ പല്ലിന്റെ മൂർച്ചയുള്ള ഭാഗം മൂലമുള്ള മുറിവായോ തെറ്റിദ്ധരിക്കാറുണ്ട്. ഇതാണ് ചികിത്സ തേടാൻ വൈകുന്നതിന് കാരണമാകുന്നതെന്ന് ഡോ. നീതി റൈസാദ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കണ്ടെത്തിയാൽ എന്താണ് ഗുണം? ക്യാൻസറിന് മുൻപുള്ള മാറ്റങ്ങൾ ആദ്യഘട്ടത്തിൽ തിരിച്ചറിയാനായാൽ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെയോ മരുന്നുകളിലൂടെയോ ചെറിയ ശസ്ത്രക്രിയകളിലൂടെയോ ചികിത്സ സാധ്യമാകാം. ആവശ്യമായ ചികിത്സയിലൂടെ ചില മാറ്റങ്ങൾ ക്യാൻസറായി പുരോഗമിക്കുന്നത് തടയാനും കഴിയും. രോഗം നേരത്തെ കണ്ടെത്തുന്നവരിൽ ചികിത്സാഫലം മെച്ചപ്പെടാനും വലിയ ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറാപ്പി തുടങ്ങിയ സങ്കീർണമായ ചികിത്സകൾ ആവശ്യമായി വരുന്ന സാഹചര്യം കുറയ്ക്കാനും സാധ്യതയുണ്ട്. ഭക്ഷണം കഴിക്കാനും സംസാരിക്കാനുമുള്ള കഴിവുകൾ സംരക്ഷിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും നേരത്തെയുള്ള രോഗനിർണയം സഹായിക്കും. പ്രധാന അപകടസാധ്യതകൾ ഇവയാണ് വായിലെ ക്യാൻസറിന് മുൻപുള്ള മാറ്റങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവ: പുകവലി ഉൾപ്പെടെയുള്ള പുകയില ഉപയോഗം. പുകയില്ലാത്ത പുകയില ഉൽപ്പന്നങ്ങൾ, ഗുട്ക, പാൻ എന്നിവയുടെ ഉപയോഗം. അമിതമായ മദ്യപാനം. വായുടെ ശുചിത്വം കൃത്യമായി പാലിക്കാതിരിക്കുക. ശരിയായി ചേരാത്ത കൃത്രിമപ്പല്ലുകൾ മൂലമുള്ള നിരന്തരമായ ഉരസൽ. പല്ലുകളുടെ മൂർച്ചയുള്ള ഭാഗങ്ങൾ വായിലെ കോശങ്ങളിൽ തുടർച്ചയായി മുറിവുണ്ടാക്കുന്നത്. ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത്, പ്രത്യേകിച്ച് ചുണ്ടുകളിൽ. രണ്ടാഴ്ച കഴിഞ്ഞിട്ടും മാറുന്നില്ലേ? ശ്രദ്ധിക്കണം വായിലെ ചില മാറ്റങ്ങൾ തുടക്കത്തിൽ വേദനയില്ലാതെയായിരിക്കാം. അതുകൊണ്ടുതന്നെ വേദനയില്ലെന്ന കാരണത്താൽ അവഗണിക്കരുത്. താഴെ പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെയോ ദന്തഡോക്ടറെയോ സമീപിക്കണം. രണ്ടാഴ്ചയിലധികം മാറാതെ തുടരുന്ന വായ്പുണ്ണ്. വായ്ക്കുള്ളിൽ കാണപ്പെടുന്ന വെളുത്തതോ ചുവന്നതോ ആയ പാടുകൾ. വ്യക്തമായ കാരണമില്ലാതെ ഉണ്ടാകുന്ന രക്തസ്രാവം. വായിലോ നാവിലോ അനുഭവപ്പെടുന്ന മരവിപ്പ്. ഭക്ഷണം ചവയ്ക്കുന്നതിനോ വിഴുങ്ങുന്നതിനോ ബുദ്ധിമുട്ട്. ശബ്ദത്തിൽ ഉണ്ടാകുന്ന അസാധാരണമായ മാറ്റങ്ങൾ. വായ്ക്കുള്ളിൽ കട്ടിയോ അസാധാരണമായ വളർച്ചയോ അനുഭവപ്പെടുക. ഈ ലക്ഷണങ്ങൾ കണ്ടാൽ ക്യാൻസറാണെന്ന് ഉറപ്പിക്കാനാകില്ല. എന്നാൽ കാരണം കണ്ടെത്താൻ പരിശോധന ആവശ്യമാണ്. ദന്തപരിശോധനയും പ്രധാനമാണ് പല്ലുകളുടെ ആരോഗ്യത്തിനായി മാത്രമല്ല, വായിലെ അസാധാരണ മാറ്റങ്ങൾ നേരത്തെ കണ്ടെത്താനും പതിവായ ദന്തപരിശോധന സഹായിക്കും. വായ്ക്കുള്ളിലെ സംശയകരമായ പാടുകളും മുറിവുകളും ദന്തഡോക്ടർമാർക്ക് നേരത്തേ തിരിച്ചറിയാൻ സാധിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ വിശദമായ പരിശോധനയും ബയോപ്സിയും നിർദേശിക്കാം. പ്രത്യേകിച്ച് പുകയില ഉപയോഗിക്കുന്നവരും മദ്യപിക്കുന്നവരും വർഷത്തിൽ ഒരിക്കലെങ്കിലും വായിലെ പരിശോധന നടത്തണമെന്ന് ഡോ. നീതി റൈസാദ നിർദേശിക്കുന്നു. വായിലെ ക്യാൻസർ സാധ്യത കുറയ്ക്കാൻ ചെയ്യേണ്ടത് പുകയിലയുടെ എല്ലാ രൂപങ്ങളും ഒഴിവാക്കുക, മദ്യപാനം നിയന്ത്രിക്കുക, വായുടെ ശുചിത്വം പാലിക്കുക എന്നിവ പ്രധാന പ്രതിരോധ നടപടികളാണ്. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന സമീകൃത ഭക്ഷണക്രമം പിന്തുടരുകയും പല്ലുകളിലെ പ്രശ്നങ്ങൾക്കും വായിലെ മുറിവുകൾക്കും സമയബന്ധിതമായി ചികിത്സ തേടുകയും വേണം. വായിലെ ചെറിയ മാറ്റങ്ങൾ പോലും അവഗണിക്കാതെ ശ്രദ്ധിക്കുന്നതാണ് പ്രധാനം. നേരത്തെയുള്ള പരിശോധന രോഗം കണ്ടെത്താനും ചികിത്സ കൂടുതൽ ഫലപ്രദമാക്കാനും സഹായിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot