തണ്ണിമത്തന്റെ തൊലി കളയരുതേ, ചർമ്മത്തെ സുന്ദരമാക്കും

മുഖത്ത് കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ്, വരണ്ട ചർമ്മം ഇങ്ങനെ നിരവധി ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാകും. ഇതിനൊക്കെ ഒരു പരിധി വരെ ആശ്വസം നൽകുന്ന ഒന്നാണ് തണ്ണിമത്തന്റെ തൊലി. തണ്ണിമത്തന്റെ തൊലി എല്ലാവരും കളയാറാണ് പതിവ്. എന്നാൽ ഇനി മുതൽ ചർമ്മത്തെ സുന്ദരമാക്കാൻ ഇത് സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ബി, സി, പ്രകൃതിദത്ത ഹൈഡ്രേറ്ററുകൾ എന്നിവയാൽ നിറഞ്ഞ തണ്ണിമത്തൻ തൊലി ചർമ്മത്തെ പുതിയതും തിളക്കമുള്ളതുമാക്കും. ചർമ്മത്തെ സുന്ദരമാക്കാൻ തണ്ണിമത്തന്റെ തൊലി ഉപയോഗിക്കേണ്ട വിധം. ഒന്ന് തണ്ണിമത്തന്റെ തൊലി നന്നായി പേസ്റ്റാക്കി അടിച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ട് സ്പൂൺ കടലമാവ് ചേർക്കുക. ശേഷം അൽപം റോസ് വാട്ടർ ചേർത്ത് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. രണ്ട് രണ്ട് സ്പൂൺ തണ്ണിമത്തന്റെ തൊലിയുടെ പേസ്റ്റും അൽപം കറ്റാർവാള ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനുട്ടിന് ശേഷം കഴുകി കളയുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക. മൂന്ന് രണ്ട് സ്പൂൺ തണ്ണിമത്തൻ തൊലിയുടെ പേസ്റ്റും അൽപം ഓറഞ്ച് നീരും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയ ശേഷം കഴുകി കളയുക.
