KeralaSpot light

കൊഴുപ്പ് നീക്കൽ ശസത്രക്രിയയിൽ പിഴവ്, യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി; എന്നിട്ടും ആശുപത്രിക്ക് ലൈസൻസ്

തിരുവനന്തപുരം: കൊഴുപ്പ് നീക്കൽ ശസത്രക്രിയക്ക് വിധേയയായ യുവതി ചികിത്സാ പിഴവിനെതുടന്ന് ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയക്ക് ആരോഗ്യവകുപ്പ് ലൈസൻസ് നൽകി. കഴക്കൂട്ടത്തെ കോസ്മെറ്റിക് ക്ലിനികിനാണ് മെയ് അഞ്ചിന് പ്രവർത്തനാനുമതി നൽകിയത്. കേസ് അട്ടിമറിക്കാൻ ആശുത്രി ഉടമകൾക്കായി ഉദ്യോഗസ്ഥർ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് കുടുംബത്തിന്‍റെ പരാതി.  അടിവയറ്റിലെ കൊഴുപ്പ് നീക്കാൻ ശസ്ത്രക്രിയക്ക് വിധേയയായ സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവതിയാണ് ആഴ്ചകളായി ദുരിത ജീവിതം നയിക്കുന്നത്. അമിതമായ അളവിൽ കൊഴുപ്പ് നീക്കിയതിനാൽ രക്തകുഴലുകളുടെ പ്രവർത്തനം കതരാറിലാകുകകയും ഒൻപത് വിരലുകൾ മുറിച്ച് മാറ്റുകയും ചെയ്യണ്ടിവന്നു. പ്രവർത്തനാനുമനതിയില്ലാതെ ശത്രക്രിയ നൽകിയതിന് കഴക്കൂട്ടം പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തുമ്പോഴാണ് മെയ് അഞ്ചിന് 2018ലെ കേരള ക്ലിനിക്കൽ സ്ഥാപന രജിസ്ട്രേഷൻ നൽകിയത്. ഏപ്രിൽ 29, 30 തീയതികളിൽ അടിയന്തര പരിശോധന പൂർത്തിയാക്കിയാണ് ലൈസൻസ് നൽകാൻ തീരുമാനമെടുത്തത്. എന്നാൽ പ്രവർത്തനാനുമതി നൽകാൻ ഉദ്യോഗസ്ഥർ തിരക്കിട്ട് ശ്രമിക്കുന്നുവെന്ന പരാതി ഡിഎംഒയുടെ പരിഗണനയിലിരിക്കെയാണ് ഈ നീക്കമെല്ലാമെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അസസ്മെന്‍റ് ടീം പരിശോധന പൂർത്തിയാക്കിയാൽ പ്രവർത്തനാനുമതി തടയാനാകില്ലെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്ന് വിവരാവകാശപ്രകാരം നൽകിയ മറുപടി.  എന്നാൽ ശസ്ത്രിക്രിയ നടത്തിയ ആശുപത്രിയിൽ വെന്‍റിലേറ്ററോ, ഐസിയു സൗകര്യമോ ഇല്ല. ആംബുലൻസുമില്ല. ഗുരുതരാവസ്ഥയിൽ ആയ യുവതിയെ മറ്റൊരാശുപത്രിയിലേക്ക് മാറ്റിയത് പോലും കാറിലാണ്. ഈ ആശുപത്രിയക്ക് എങ്ങനെ പ്രവർത്തനാനുമതി നൽകിയെന്നാണ് കുടുംബം ചോദിക്കുന്നത്. സംഭവത്തിൽ കുടുബത്തിന്‍റെ പരിതിയിൽ മൊഴി എടുത്തത് പോലും ആരോപണം നേരിടുന്ന ആശുപത്രിയിലാണെന്നും പരാതിയുണ്ട്. 125 ബിഎൻ എസ് പ്രകാരം മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ ചികിത്സ നടത്തിയതിനാണ് കഴക്കൂട്ടം പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. എന്നാൽ പ്രവർത്തനാനുമതിയില്ലാതെ ക്ലിനിക് നടത്തിയ ഉടമകൾക്കെതിരെയും കേസ് എടുക്കണമെന്നാണ് ആവശ്യം. ഇക്കാര്യം മെഡിക്കൽ ടീമിന്‍റെ റിപ്പോർട്ട് കിട്ടിയാൽ പരിശോധിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button