ആധാര്‍ കാര്‍ഡുള്ളവര്‍ക്ക് സൗജന്യ എസി ‘; എസി യോജനയില്‍ വിശദീകരണവുമായി കേന്ദ്രം
‘
പല ഉദ്ദേശങ്ങളോടെയും പങ്കുവെക്കപ്പെടുന്ന വീഡിയോകളും അവകാശവാദങ്ങളും കൊണ്ട് പലപ്പോഴും സോഷ്യൽ മീഡിയ നിറയാറുണ്ട്. ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനായി വ്യാജ വീഡിയോകളും വിവരങ്ങളുമടങ്ങിയ നിരവധി ട്വീറ്റുകളാണ് ദിവസേന പങ്കുവെക്കപ്പെടുന്നത്. എൽപിജി പ്രതിസന്ധി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ദൗർലഭ്യം, ആർബിഐ 500 രൂപ നോട്ടുകൾ നിരോധിക്കുന്നു തുടങ്ങിയ രീതിയിലുള്ള കിംവദന്തികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. പലപ്പോഴും, ആളുകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും സത്യാവസ്ഥ പരിശോധിക്കാതെ തന്നെ അവ വിശ്വസിക്കുന്ന പ്രവണത കാണിക്കാറുണ്ട്. അടുത്തിടെ വൈറലായ ഒരു വീഡിയോയാണ് ആധാർ കാർഡ് ഉള്ള എല്ലാവർക്കും സൗജന്യ എയർ കണ്ടീഷണർ (എസി) നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വീഡിയോ. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ, ഈ വാർത്തകൾ ‘വ്യാജമാണെന്ന്’ വ്യക്തമാക്കിയ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (PIB) ഫാക്ട് ചെക്ക് വിഭാഗം ഇതിനെ തള്ളിപ്പറഞ്ഞു. പിഐബി ഫാക്ട് ചെക്ക് പ്രകാരം, ആധാർ കാർഡ് ഉള്ളവർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗജന്യ എയർ കണ്ടീഷണറുകൾ പ്രഖ്യാപിച്ചതായി അവകാശപ്പെടുന്ന വൈറൽ വീഡിയോ എഐ ഉപയോഗിച്ച് നിർമ്മിച്ചതും വ്യാജവുമാണെന്നും പറയുന്നു. പ്രധാനമന്ത്രി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും പറയുന്നു. “ആധാർ കാർഡ് ഉള്ള എല്ലാവർക്കും സൗജന്യ എയർ കണ്ടീഷണർ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതൊരു എഐ നിർമ്മിത വ്യാജ വീഡിയോയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ല. ദയവായി ജാഗ്രത പാലിക്കുക. ആകർഷകമായ ഉള്ളടക്കങ്ങളിൽ വീണുപോകരുത്, ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുകയുമരുത്.” ഫാക്ട് ചെക്കിംഗ് വിഭാഗം പറഞ്ഞു. “ദയവായി ജാഗ്രത പാലിക്കുക. ആകർഷകമായ ഉള്ളടക്കങ്ങളിൽ വീണുപോകരുത്, ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുകയുമരുത്. കേന്ദ്ര ഗവൺമെന്റിന്റെ പൊതുജനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾക്കായി http://myscheme.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.” വൈറലായ ഈ സന്ദേശങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഔദ്യോഗികമായി ചൂണ്ടിക്കാണിക്കുകയും, പരിഭ്രാന്തിയിലാകുകയോ സ്ഥിരീകരിക്കാത്ത കിംവദന്തികൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. തട്ടിപ്പുകാര്‍ ഒരു ലിങ്കില്‍ നിന്ന് എപികെ (APK) ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയോ ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങൾ പങ്കുവെക്കാൻ പറയുകയോ ചെയ്യുന്നു. ഹാക്കര്‍മാര്‍ ഇതിലൂടെ ഫോണിലേക്കും വ്യക്തിഗത വിവരങ്ങളിലേക്കും പ്രവേശനം ലഭിക്കുന്നു. ഇങ്ങനെയാണ് തട്ടിപ്പ് നടക്കുന്നത്.





