പുറത്തുപറയാന്‍ പറ്റാത്ത കാര്യങ്ങളാണ് പി.എസ്.സിയില്‍ നടന്നത്; ഒഴിവുകള്‍ ഇല്ലാതെയാണ് കെ.എ.എസ് പരീക്ഷ നടത്തിയത്’മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം:പുറത്തുപറയാന്‍ പോലും പറ്റാത്ത വിധമുള്ള വഴിവിട്ട കാര്യങ്ങളാണ് പി.എസ്.സിയില്‍ നടന്നിരിക്കുന്നത് എന്ന് മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.

പി.എസ്.സിയില്‍ നടന്നിട്ടുള്ള ക്രമക്കേടുകളെപ്പറ്റി ഗൗരവതരമായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. പുറത്തുപറയാന്‍ പേലും പറ്റാത്ത വിധമുള്ള വഴിവിട്ട കാര്യങ്ങളാണ് പി.എസ്.സിയില്‍ നടന്നിരിക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിയാനായത്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതൊലൊന്നും വെളിപ്പെടുത്താന്‍ കഴിയില്ല.

കെ.എ.എസ് നിയമനം സംബന്ധിച്ചുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുന്നു. ഒഴിവുകള്‍ ഇല്ലാതെയാണ് കെ.എ.എസ് പരീക്ഷ പി.എസ്.സി നടത്തിയത്. എല്‍.പി.എസ്.ടി സമരത്തോട് സര്‍ക്കാര്‍ അനുഭാവത്തോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതു സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ക്ക് രണ്ട് മാസത്തെ സാവകാശം അവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button