BusinessKeralaNationalSpot light
മാനം തൊട്ട് സ്വർണവില കുതിക്കുന്നു.. ; പവന് 81040 രൂപ, അടുത്ത രണ്ടു മാസത്തിനുള്ളിൽ ഒരു ലക്ഷം കടക്കാൻ സാധ്യത..


കൊച്ചി: സ്വർണവിലയിൽ ഇന്നും വർധനവ്. 20 രൂപ കൂടി ഗ്രാമിന് 10130 രൂപയും പവന് 160 രൂപ വർധിച്ച് 81040 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില 3640 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.15മായി. അന്താരാഷ്ട്ര സ്വർണവില ഇന്നലത്തേതിനെക്കാൾ 5 ഡോളറിന്റെ കുറവ് വന്നിട്ടുണ്ടെങ്കിലും രൂപയുടെ വിനിമയ നിരക്ക് 88.15 ലേക്ക് ദുർബലമായതാണ് സ്വർണ വില ഉയരാൻ കാരണം. ഇന്നലെ 88 രൂപയിൽ ആയിരുന്നു.
അന്താരാഷ്ട്ര സ്വർണവില ഇന്നലെ 3670 ഡോളറിലേക്ക് എത്തിയിരുന്നു. ഓൺലൈൻ ട്രേഡിങ്ങിലെ നിക്ഷേപകർ ലാഭമെടുത്ത് പിരിഞ്ഞതോടെ വില 3629 ഡോളറിലേക്ക് എത്തിയതിനുശേഷം ആണ് ഇപ്പോൾ 3640 ഡോളറിലേക്ക് എത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിലയിൽ ഒരു ചെറിയ കുറവ് വന്നാൽ പോലും കൂടുതൽ നിക്ഷേപകർ എത്തുന്നതാണ് വീണ്ടുമുള്ള വില വർധനവിന് കാരണം.