Spot light

പാമ്പിനെ തുരത്താൻ ഈ 4 ചെടികൾ വീട്ടിൽ വളർത്തൂ

മറ്റുള്ള ജീവികളെ തുരത്തുന്നതുപോലെ പെട്ടെന്ന് പായിക്കാൻ കഴിയുന്ന ഒന്നല്ല പാമ്പ്. വളരെയധികം സൂക്ഷിച്ച് മാത്രമേ പാമ്പിനെ തുരത്താൻ പാടുള്ളു. എന്നാൽ നമ്മുടെ ആരോഗ്യകരമായ ആവാസവ്യവസ്ഥയിൽ പാമ്പുകളും ഉൾപ്പെടുന്നു. എന്നിരുന്നാലും നമുക്ക് അവയുമായി സുരക്ഷിതമായ അകലം പാലിച്ചേ മതിയാകൂ.    പാമ്പിനെ പേടിയില്ലാത്തവർ വളരെ വിരളമായിരിക്കും.  വീട്ടിൽ പാമ്പിന്റെ ശല്യമുണ്ടെങ്കിൽ ഇത്രയും ചെയ്താൽ മതി.   രൂക്ഷമായ ഗന്ധമുള്ളതിനാൽ തന്നെ വീട്ടിൽ റോസ്‌മേരി വളർത്തിയാൽ പാമ്പുകളുടെ ശല്യം ഇല്ലാതാക്കാൻ സാധിക്കും.    വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധവും മറ്റ് ഗുണങ്ങളും പാമ്പുകളെ എളുപ്പത്തിൽ തുരത്താൻ സഹായിക്കുന്നു. ഇത് ചതച്ചും നീരായും ഉപയോഗിക്കാവുന്നതാണ്.  ഇത് ഭംഗിക്ക് മാത്രമല്ല പാമ്പിനെ തുരത്താനും ലാവണ്ടർ ചെടിക്ക് സാധിക്കും. മനുഷ്യർക്ക് മണമുള്ളപ്പോൾ പാമ്പുകൾക്ക് മണമില്ലാതെയാണ് ഉണ്ടാവുന്നത്.      ജമന്തി പൂവിന്റെ വേരുകളിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്ത സംയുക്തം പാമ്പുകളെ മാത്രമല്ല മറ്റ് ജീവികളെയും പ്രാണികളെയും അകറ്റാൻ സഹായിക്കുന്നവയാണ്.   കള്ളിച്ചെടികളിൽ മുള്ള് ഉള്ളതിനാൽ തന്നെ പാമ്പുകളെ ഒട്ടും ആകർഷിക്കാത്ത ഒന്നാണിത്. അതിനാൽ തന്നെ കള്ളിച്ചെടികൾ കണ്ടാൽ പാമ്പുകൾ പിന്നെ വരില്ല.   ഇഞ്ചിപ്പുല്ലിൽ സിട്രോണെല്ല അടങ്ങിയിട്ടുണ്ട്. ജീവികളെയും മൃഗങ്ങളെയും അകറ്റാൻ സഹായിക്കുന്നവയാണ് ഇഞ്ചിപ്പുല്ല്. ഇത് വീടിന്റെ മുറ്റത്ത് വളർത്തുകയാണെങ്കിൽ പാമ്പുകൾ വരില്ല.   സവാളയിൽ സൾഫർ അടങ്ങിയിട്ടുണ്ട്. ഇതിന്റെ ഗന്ധം പാമ്പുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ മുറ്റത്ത് മറ്റ് ചെടികൾക്കൊപ്പം സവാള വളർത്തുന്നത് നല്ലതായിരിക്കും.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button