Kerala

കട്ടപ്പനയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു; വീട്ടുകാർ ഓടി രക്ഷപ്പെട്ടു

ക​ട്ട​പ്പ​ന: ക​ന​ത്ത മ​ഴ​യി​ൽ മ​ണ്ണി​ടി​ഞ്ഞ് മേ​ട്ടു​ക്കു​ഴി​യി​ൽ വീ​ട് ത​ക​ർ​ന്നു. വീ​ട്ടു​കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മേ​ട്ടു​ക്കു​ഴി കി​ഴ​ക്കേ​ക്ക​ര ശ്യാം ​ജോ​ർ​ജി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. മ​ണ്ണി​ടി​യു​ന്ന ശ​ബ്‌​ദം കേ​ട്ട് വീ​ട്ടു​കാ​ർ വീ​ടി​ന് പു​റ​ത്തേ​ക്ക് ഓ​ടി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. ഉ​ച്ച​യോ​ടെ​യാ​ണ് വീ​ടി​ന് പി​ൻ​വ​ശ​ത്തെ മ​ൺ​തി​ട്ട നി​ലം​പൊ​ത്തി​യ​ത്. മ​ണ്ണി​നോ​ടൊ​പ്പം അ​ട​ർ​ന്നു വ​ന്ന ഭീ​മ​ൻ ക​ല്ല് പ​തി​ച്ച് പി​ൻ​വ​ശ​ത്തെ മു​റി​യു​ടെ ഭി​ത്തി ത​ക​ർ​ന്നു. ശ്യാ​മും കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം വി​ശ്ര​മി​ക്കു​ന്ന​തി​നി​ട​യാ​ണ് അ​പ​ക​ടം. മ​ൺ​തി​ട്ട ഇ​ടി​ഞ്ഞു​വീ​ഴു​ന്ന ശ​ബ്ദ‌ം കേ​ട്ട് ഇ​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. മു​റി​യു​ടെ ജ​നാ​ല​യും ക​ട്ടി​ലും മേ​ശ​യും അ​ട​ക്കം ത​ക​ർ​ന്നു​വീ​ണു. വ​ൻ​തോ​തി​ൽ മ​ണ്ണും ക​ല്ലും മു​റി​ക്കു​ള്ളി​ൽ കൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. അ​യ​ൽ​ക്കാ​ർ ഓ​ടി കു​ടി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button