Kerala
കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

അങ്കമാലി: ദേശീയപാത കരിയാട് കവലയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെടുമ്പാശ്ശേരി പൊയ്ക്കാട്ടുശ്ശേരി ശ്രീകുറുമ്പക്കാവ് ക്ഷേത്രത്തിന് സമീപം പനങ്ങാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ മകൾ വത്സലയാണ് (66) മരിച്ചത്. വ്യാഴാഴ്ച രാവിലെ 8.30ഓടെയായിരുന്നു അപകടം. കരിയാട് കവലയിലെ പച്ചക്കറി വിപണന കേന്ദ്രത്തിലെ ജോലിക്കാരിയായിരുന്നു വത്സല ബസ്സിറങ്ങി സ്ഥാപനത്തിലേക്ക് പോകാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിമാനത്താവളത്തിൽ നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കാറാണിടിച്ചത്. ഇടിയുടെ ആഘാതത്തിൽ അവശനിലയിലായ വത്സലയെ അപകടത്തിനിടയാക്കിയ കാറിൽ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചക്ക് 1.30ഓടെ മരിച്ചു. മകൾ: സിന്ധു. മരുമകൻ: അരുൺ.
