വിഷം ഉള്ളില്‍ച്ചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
കൊയിലാണ്ടി: വിഷം ഉള്ളില്‍ച്ചെന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പന്തലായനി സ്വദേശിനി മരിച്ചു. പന്തലായനി പുത്തലത്ത് മീത്തല്‍ ഉഷ(52) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രി 10.40 തോടെ വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് 3.30 യോടെയാണ് മരണപ്പെട്ടത്. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചുവരികയാണ്.മൃതദേഹം നാളെ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം സംസ്ക്കരിക്കും.
മാതാവ്: പരേതയായ ശാരദ.
പിതാവ്: പരേതനായ കുഞ്ഞിക്കേളപ്പന്‍.
സഹോദരങ്ങള്‍: ബേബി, ശോഭ, സായിനാഥ്, ജയപ്രകാശ്, ബിന്ദു, പരേതയായ ഷീല.





