CrimeKerala

17കാരിയെ പീഡിപ്പിച്ച കേസിൽ 55 വർഷം കഠിന തടവും പിഴയും വിധിച്ച് മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി

മ​ഞ്ചേ​രി: 17കാ​രി​യെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​നി​ര​യാ​ക്കി​യ 40കാ​ര​നാ​യ പ്ര​തി​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 55 വ​ര്‍ഷം ക​ഠി​ന ത​ട​വും 43,0000 പി​ഴ​യും. ക​രി​പ്പൂ​ർ കു​മ്മി​ണി​പ്പ​റ​മ്പ് സ്വ​ദേ​ശി പി.​എ. ഷ​മീ​റ​ലി മ​ന്‍സൂ​റി​നെ​യാ​ണ് മ​ഞ്ചേ​രി ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി -ര​ണ്ട് ജ​ഡ്ജി എ.​എം. അ​ഷ്‌​റ​ഫ്‌ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ എ​ട്ട് മാ​സ​വും 10 ദി​വ​സ​വും അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം. പ്ര​തി പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം പി​ഴ​സം​ഖ്യ അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും ഉ​ത്ത​ര​വാ​യി. കൂ​ടാ​തെ വി​ക്ടിം കോ​മ്പ​ന്‍സേ​ഷ​ന്‍ സ്കീം ​പ്ര​കാ​രം കൂ​ടു​ത​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കു​ന്ന​തി​നാ​യി ജി​ല്ല ലീ​ഗ​ല്‍ സ​ര്‍വി​സ​സ് അ​തോ​റി​റ്റി​യോ​ട് കോ​ട​തി നി​ര്‍ദേ​ശി​ച്ചു. 2024 സെ​പ്റ്റം​ബ​ർ 12ന് 17​കാ​രി​യെ ലോ​ഡ്‌​ജ് മു​റി​യി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ക​രി​പ്പൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത സ​മാ​ന​മാ​യ കേ​സി​ല്‍ 18 വ​ര്‍ഷം ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ക്ക​പ്പെ​ട്ട് നി​ല​വി​ല്‍ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ് പ്ര​തി. കൊ​ണ്ടോ​ട്ടി പൊ​ലീ​സാ​ണ് കേ​സി​ൽ പൊ​ലീ​സ് സ​ബ് ഇ​ന്‍സ്പെ​ക്ട​റാ​യ വി. ​ജി​ഷി​ലാ​ണ് ആ​ദ്യാ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​ന്‍സ്പെ​ക്ട​ര്‍ കെ. ​നൗ​ഫ​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. അ​സി. സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ എ.​പി. ഗീ​ത. കേ​സ​ന്വേ​ഷ​ണ​ത്തി​ല്‍ സ​ഹാ​യി​ച്ചു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. എ.​എ​ൻ. മ​നോ​ജ് ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗം തെ​ളി​വി​ലേ​ക്കാ​യി 27 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 31 രേ​ഖ​ക​ളും ആ​റ് തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ൻ വി​ങ്ങി​ലെ അ​സി. സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ആ​യി​ഷ കി​ണ​റ്റി​ങ്ങ​ല്‍ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button