Kerala
കൊല്ലത്ത് തെരുവുനായ്ക്കളുടെ കടിയേൽക്കാതിരിക്കാൻ ഓടിയ അമ്മയ്ക്കും മകനും വീണ് പരിക്കേറ്റു

കൊല്ലം : തെരുവുനായ ശല്യം രൂക്ഷമാകുന്നു. തെരുവുനായയിൽ നിന്നും പേവിഷബാധയേറ്റ് തുടർ മരണങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ, നായയെ പേടിച്ച് ഓടി അമ്മയ്ക്കും മകനും വീണ് പരിക്കേറ്റു. കൊട്ടാരക്കരയിലാ സംഭവം. തെരുവുനായ്ക്കളുടെ കടിയേൽക്കാതിരിക്കാൻ ഓടിയ കോട്ടാത്തല സ്വദേശി അമൃതയ്ക്കും മകൻ പൃഥ്വിക്കുമാണ് പരിക്കേറ്റത്. കുഞ്ഞിൻ്റെ കാലിന് പൊട്ടലുണ്ട്. അമ്മ അമൃതയുടെ കൈയ്ക്കാണ് പരിക്കേറ്റത്. ഇരുവരും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
