ഷൊർണൂർ-നിലമ്പൂർ മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരവുമായി പുതിയ മെമു സർവീസ്

ഡൽഹി : മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂർ-ഷൊർണൂർ റെയിൽവേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സർവീസ് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ അറിയിച്ചു. കഴിഞ്ഞ ജൂൺ മാസത്തിലാണ് ആ മേഖലയിലെ ജനങ്ങളുടെ യാത്ര പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മെമു സർവീസ് വേണമെന്ന് ആവശ്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചത്. ട്രെയിൻ നമ്പർ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി അശ്വിനി വൈഷ്ണവ് രാജീവ് ചന്ദ്രശേഖറിന് കത്തയച്ചു. എറണാകുളം – ഷൊർണ്ണൂർ മെമ്മു ട്രെയിൻ നിലമ്പൂർ വരെ നീട്ടിയതായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. 66325/66326 എന്നീ നമ്പറുകളിലാണ് ട്രെയിൻ സർവീസ് നടത്തുക. സമൂഹമാധ്യമങ്ങൾ വഴിയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ട്രെയിന്‍ നിലമ്പൂരിലേക്ക് നീട്ടിയത് വഴി പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യമാണ് ഇവിടെ നിറവേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നന്ദിയും അറിയിച്ചിട്ടുണ്ട്. കൂടാതെ, യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആറ് ട്രെയിനുകളിൽ രണ്ടുവീതം ജനറൽ കോച്ചുകൾ കൂടി റെയിൽവേ അനുവദിച്ചു.
