National

മധുരപലഹാരമായാലും ‘പാക്’ വേണ്ട, ‘മൈസൂർ പാക്കി’ന്‍റെയടക്കം പേര് മാറ്റി, ഇനി മുതൽ ജയ്പൂരിലെ കടകളിൽ ‘മൈസൂർ ശ്രീ’

ജയ്പൂർ: ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങൾക്കിടെ പാകിസ്ഥാനുമായി ബന്ധമുള്ള പലതിന്‍റെയും പേര് മാറ്റലുകളും പേര് മാറ്റാനുള്ള ശ്രമങ്ങളും നമ്മൾ കണ്ടതണ്. കറാച്ചി ബേക്കറിയുമായി ബന്ധപ്പെട്ട വിവാദം രാജ്യമാകെ ശ്രദ്ധയാകർഷിച്ചിരുന്നു. ഇപ്പോഴിതാ  അതി പ്രശസ്തമായ ‘ മൈസൂർ പാക്ക് ‘ ഉൾപ്പെടെ വിവിധ മധുരപലഹാരങ്ങളുടെ പേര് മാറ്റിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരിലെ കടകളിലാണ് പ്രശസ്തമായ ‘ മൈസൂർ പാക്കി’നടക്കം പുതിയ പേരിട്ടത്. ‘മൈസൂർ പാക്കി’ന്‍റെ പേര് ‘മൈസൂർ ശ്രീ’ യെന്നാക്കി മാറ്റുകയാണ് ഇവിടുത്തെ കടക്കാർ ചെയ്തത്. തങ്ങളുടെ എല്ലാ മധുരപലഹാരങ്ങളുടെയും പേരിൽ നിന്ന് ‘പാക്’ എന്ന വാക്ക് നീക്കം ചെയ്ത് ‘ശ്രീ’ എന്ന് ഉപയോഗിച്ചതായി ഒരു കടയുടമ വ്യക്തമാക്കി. ഇതിന്‍റെ ചിത്രമടക്കം പുറത്തുവന്നിട്ടുണ്ട്. ഞങ്ങളുടെ മധുരപലഹാരങ്ങളുടെ പേരുകളിൽ നിന്ന് ‘പാക്’ എന്ന വാക്ക് നീക്കം ചെയ്തു. ‘മോത്തി പാക്ക്’ എന്നതിന്റെ പേര് ‘മോത്തി ശ്രീ’ എന്നും, ‘ഗോണ്ട് പാക്ക്’ എന്നതിന്റെ പേര് ‘ഗോണ്ട് ശ്രീ’ എന്നും, ‘മൈസൂർ പാക്ക്’ എന്നതിന്റെ പേര് ‘മൈസൂർ ശ്രീ’ എന്നും പുനർനാമകരണം ചെയ്തെന്നാണ് ഇവിടുത്തെ കടക്കാർ പറയുന്നത്.  മധുരപലഹാരങ്ങളിലെ ‘പാക്’ എന്ന വാക്ക് പാകിസ്ഥാനെയല്ല സൂചിപ്പിക്കുന്നതെന്നതാണ് യാഥാർത്ഥ്യംയ. കന്നഡയിൽ ‘പാക്’ എന്നുവച്ചാൽ അർത്ഥം മധുരം എന്നാണ്. അങ്ങനെയാണ് മധുര പലഹാരങ്ങളുടെ പേരിനൊപ്പം ‘പാക്’ കൂടി വന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button