CrimeKerala

വേടനെതിരായ പീഡന പരാതി; രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചശേഷം തുടർനടപടിയിലേക്ക് കടക്കാൻ പൊലീസ്

തൃശൂര്‍: റാപ്പര്‍ വേടനെതിരായ വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ രഹസ്യ മൊഴിയുടെ പകർപ്പ് ലഭിച്ചശേഷം മാത്രം തുടർനടപടിയിലേക്ക് കടക്കാൻ പൊലീസ്. കൂടുതൽ തെളിവ് ശേഖരണത്തിന് ശേഷം ആയിരിക്കും വേടനെ വിളിപ്പിക്കുന്ന കാര്യത്തിലുൾപ്പെടെ തീരുമാനമുണ്ടാകുക. യുവതിയുടെ പരാതി പ്രകാരമുള്ള സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് പൊലീസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും മറ്റ് നടപടികൾ. അതിനിടെ മുൻകൂർ ജാമ്യം തേടി വേടൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. കൊച്ചിയിലും കോഴിക്കോടും പൊലീസ് പരിശോധന നടത്തും. കേസിൻ്റെ ഗതി അനുസരിച്ച് മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിക്കാനാണ് വേടൻ്റെ നീക്കം.പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ ഇന്നലെയാണ് വേടനെതിരെ തൃക്കാക്കര പൊലീസ് കേസെടുത്തത്. ആദ്യം ബലാത്സംഗം ചെയ്യുകയും തുടർന്ന് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. 2021 ആഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് 31- കാരി നൽകിയ പരാതിയിൽ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button