മഴ: വിവിധ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷകള്‍ മാറ്റിവെച്ചു. ആഗസ്റ്റ് നാല്, അഞ്ച്, ആറ്, 10 തീയ്യതികളിലെ പരീക്ഷകളാണ് മാറ്റിയത്. ഈ ദിവസങ്ങളില്‍ നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button