NationalPolitcsSpot light

സ്വന്തം പാർട്ടിയുടെ ഭരണഘടന തിരുത്തൂ…; ‘സോഷ്യലിസം’, ‘സെക്യുലറിസം’ അടങ്ങിയ ബി.ജെ.പിയുടെ ഭരണഘടനയുടെ ആമുഖം ചേർത്ത ഫേസ്ബുക്ക് കുറിപ്പ് വൈറൽ

കോഴിക്കോട്: ‘സോഷ്യലിസം’, ‘സെക്യുലറിസം’ വാക്കുകളടങ്ങിയ ബി.ജെ.പിയുടെ ഭരണഘടനയുടെ ആമുഖം ചേർത്ത് -കെ. സഹദേവൻ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വൈറലാകുന്നു. ഇന്ത്യന്‍ ഭരണഘടയിലെ സോഷ്യലിസത്തെയും സെക്യുലറിസത്തെയും മാറ്റി സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ബി.ജെ.പി നേതാക്കള്‍ സ്വന്തം പാര്‍ട്ടിയുടെ ഭരണഘടനയെങ്കിലും ഒന്നെടുത്ത് വായിച്ചാല്‍ നന്നായിരിക്കുമെന്ന് കെ. സഹദേവൻ പറയുന്നു.‘ചൂഷണരഹിതമായ ഒരു സമത്വ സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളോടുള്ള ഗാന്ധിയന്‍ സമീപനം സ്വീകരിക്കും’ എന്ന ഭീഷണിയും ഉണ്ട് എന്നും അദ്ദേഹം പരിഹസിക്കുന്നു.ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം:സംഘപരിവാര പാർട്ടിയോടാണ്; സ്വന്തം ഭരണഘടന തിരുത്തൂ… ഇന്ത്യൻ ഭരണഘടന അങ്ങിനെത്തന്നെ ഇരിക്കട്ടെ…ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് ‘സോഷ്യലിസം’, ‘സെക്യുലറിസം’ എന്നീ വാക്കുകള്‍ എടുത്തുകളയണമെന്ന് വാദിക്കുന്ന ബിജെപി എന്ന ഭാരതീയ ജാതിവാദി പാര്‍ട്ടിയുടെ ഭരണഘടനയുടെ ആമുഖമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.അതില്‍ എഴുതിയിരിക്കുന്നതിങ്ങനെ;’നിയമം മൂലം സ്ഥാപിതമായ ഇന്ത്യന്‍ ഭരണഘടനയോടും സോഷ്യലിസം, മതേതരത്വം, ജനാധിപത്യം എന്നീ തത്വങ്ങളോടും പാര്‍ട്ടി യഥാര്‍ത്ഥ വിശ്വാസവും കൂറും പുലര്‍ത്തുകയും ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും.’ഇതൊന്നും പോരാഞ്ഞ് ”ചൂഷണരഹിതമായ ഒരു സമത്വ സമൂഹത്തിന്റെ സ്ഥാപനത്തിലേക്ക് നയിക്കുന്ന സാമൂഹിക-സാമ്പത്തിക പ്രശ്‌നങ്ങളോടുള്ള ഗാന്ധിയന്‍ സമീപനം’ സ്വീകരിക്കും എന്ന ഭീഷണിയും ഉണ്ട്. ഇന്ത്യന്‍ ഭരണഘടയിലെ സോഷ്യലിസത്തെയും സെക്യുലറിസത്തെയും മാറ്റി സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ബിജെപി നേതാക്കള്‍ സ്വന്തം പാര്‍ട്ടിയുടെ ഭരണഘടനയെങ്കിലും ഒന്നെടുത്ത് വായിച്ചാല്‍ നന്നായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button