ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠരര് രാജീവിന്റെ ജാമ്യം റദ്ദാക്കണമെന്ന എസ്.ഐ.ടിയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല സ്വര്‍ണക്കൊളള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ആശ്വാസം. ജാമ്യം റദ്ദാക്കണമെന്ന എസ്.ഐ.ടിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. അതേസമയം, അന്വേഷണത്തിനെതിരായ എല്ലാ പരാമര്‍ശവും കോടതി നീക്കി. ജാമ്യ ഉത്തരവില്‍ തന്ത്രിക്കെതിരെ തെളിവുകളുടെ ഒരു കണിക പോലുമില്ലെന്ന കൊല്ലം വിജിലന്‍സ് കോടതിയുടെ പരാമര്‍ശമടക്കമാണ് നീക്കിയത്. 

ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് കൊല്ലം വിജിലന്‍സ് കോടതി തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്.  40 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കണ്ഠരര് രാജീവര്ക്ക് ജാമ്യം അനുവദിച്ചത്. തന്ത്രിക്കെതിരെ തെളിവിന്റെ ഒരംശം പോലുമില്ലെന്ന് നിരീക്ഷിച്ചാണ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.രണ്ട് കേസുകളില്‍ തന്ത്രി ജനുവരി 16 ന് അറസ്റ്റിലായിരുന്നു. ഒരു മാസത്തോളം കസ്റ്റഡിയില്‍ കഴിഞ്ഞതിന് ശേഷം ഫെബ്രുവരി 18 ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ച് പുറത്തിറങ്ങി.

ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കങ്ങളെ തടഞ്ഞതിലുള്ള രാഷ്ട്രീയ പ്രതികാരമാണ് തന്റെ അറസ്റ്റിന് പിന്നിലെന്ന് നേരത്തെ കണ്ഠരര് രാജീവര് വ്യക്തമാക്കിയിരുന്നു. ഈ ആരോപണം ഏറ്റുപിടിച്ച് പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രംഗത്തുവന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button