ഹെയ്തിയുടെ ലോകകപ്പ് ജേഴ്സിയിൽ പോളണ്ട് പതാക എന്തിന്? അറിയാം ഈ ചരിത്രം

2026 ഫിഫ ലോകകപ്പിൽ ഹെയ്തി ദേശീയ ഫുട്ബോൾ ടീമിന്റെ ജേഴ്സി ഇപ്പോൾ കായിക ലോകത്ത് ചർച്ചാവിഷയമാണ്. 52 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വേദിയിലേക്ക് മടങ്ങിയെത്തുന്ന ഹെയ്തിയുടെ ജേഴ്സിയിൽ പോളണ്ടിന്റെ പതാകയും ഇടംപിടിച്ചിട്ടുണ്ടായിരുന്നു. ഇതൊരു അബദ്ധത്തിൽ സംഭവിച്ചതല്ല, മറിച്ച് നൂറ്റാണ്ടുകൾക്ക് മുൻപ് തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ പണയം വെച്ച് ഒപ്പം നിന്ന ഒരു ജനതയ്ക്കുള്ള ചരിത്രപരമായ ആദരവാണ്. ഹെയ്തിയുടെ ഹോം, എവേ ജേഴ്സികളുടെ അരക്കെട്ടിനോട് ചേർന്നാണ് പോളണ്ടിന്റെ വെള്ളയും ചുവപ്പും നിറങ്ങളിലുള്ള പതാക ആലേഖനം ചെയ്തിരിക്കുന്നത്. സാറ്റ എന്ന കിറ്റ് നിർമാതാക്കൾ രൂപകൽപ്പന ചെയ്ത ഈ ജേഴ്സി ഹെയ്തിയുടെ പരമ്പരാഗതമായ നീല, ചുവപ്പ്, വെള്ള നിറങ്ങളിലാണ് ഒരുക്കിയിട്ടുള്ളത്. 1974ലായിരുന്നു ഹെയ്തി ഇതിന് മുൻപ് ലോകകപ്പിൽ പങ്കെടുത്തത്. അന്ന് അർജന്റീന, ഇറ്റലി എന്നിവർക്കൊപ്പം പോളണ്ടും ഹെയ്തിയുടെ ഗ്രൂപ്പിൽ ഉണ്ടായിരുന്നു.ഈ കൗതുകത്തിന് പിന്നിലുള്ള കഥ തുടങ്ങുന്നത് 1802ൽ ആണ്. അന്ന് ഫ്രഞ്ച് കോളനിയായിരുന്ന ഹെയ്തിയിൽ (സെന്റ്-ഡൊമിംഗ്യൂ) ‘അടിമകളുടെ’ നേതൃത്വത്തിൽ വലിയൊരു സ്വാതന്ത്ര്യ സമരം നടക്കുകയായിരുന്നു. ഈ കലാപം അടിച്ചമർത്താനായി ഫ്രഞ്ച് ചക്രവർത്തിയായ നെപ്പോളിയൻ ബോണപ്പാർട്ട് അയ്യായിരത്തോളം പോളിഷ് സൈനികരെയാണ് അവിടേക്ക് അയച്ചത്. റഷ്യ, പ്രഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ വിഭജിച്ചെടുത്ത തങ്ങളുടെ മാതൃരാജ്യമായ പോളണ്ടിന്റെ സ്വാതന്ത്ര്യം തിരികെ പിടിക്കാൻ ഫ്രാൻസ് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് പോളിഷ് സൈനികർ നെപ്പോളിയന്റെ സേനയ്ക്കൊപ്പം ചേർന്നിരുന്നത്.കരീബിയൻ ദ്വീപിലെത്തിയ പോളിഷ് സൈനികർക്ക് അവിടെ നടക്കുന്ന യാഥാർഥ്യം മനസിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. തങ്ങളെ ഉപയോഗിക്കുന്നത് കോളനിവാഴ്ചയ്ക്കെതിരെ പോരാടുന്ന ആഫ്രിക്കൻ ജനതയുടെ സ്വാതന്ത്ര്യ ദാഹം ഇല്ലാതാക്കാനാണെന്ന് അവർ തിരിച്ചറിഞ്ഞു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്ന ഹെയ്തി ജനതയോട് അനുഭാവം തോന്നിയ നിരവധി പോളിഷ് സൈനികർ ഫ്രഞ്ച് പക്ഷം ഉപേക്ഷിച്ച് ഹെയ്തിയൻ വിപ്ലവകാരികൾക്കൊപ്പം ചേർന്ന് പോരാടാൻ തുടങ്ങി. പീഡകർക്ക് വേണ്ടി പോരാടാൻ തങ്ങളില്ലെന്നായിരുന്നു അവരുടെ നിലപാട്.ഭരണഘടനയിലെ പ്രത്യേക പദവി1804ൽ ഫ്രഞ്ചുകാരെ പരാജയപ്പെടുത്തി ഹെയ്തി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഹെയ്തിയുടെ ആദ്യത്തെ നേതാവായ ജീൻ-ജാക്വസ് ഡെസാലിൻസ് പോളിഷ് സൈനികർ നൽകിയ പിന്തുണയെ വലിയ രീതിയിൽ അംഗീകരിച്ചു. 1805ൽ ഹെയ്തി ഭരണഘടന പ്രകാരം വെള്ളക്കാരായ വിദേശികൾക്ക് പൗരത്വമോ ഭൂമിയോ നൽകുന്നതിന് വിലക്കുണ്ടായിരുന്നെങ്കിലും, പോളിഷ് സൈനികർക്ക് ഇതിൽ പ്രത്യേക ഇളവ് നൽകി അവർക്ക് ഓണററി പൗരത്വം സമ്മാനിച്ചു. തുടർന്ന് അഞ്ഞൂറോളം വരുന്ന പോളിഷ് സൈനികർ ഹെയ്തിയിൽ തന്നെ സ്ഥിരതാമസമാക്കി. 220 വർഷങ്ങൾക്ക് ശേഷം, വീണ്ടും ഒരു ഫിഫ ലോകകപ്പിന് ഹെയ്തി ഇറങ്ങുമ്പോൾ തങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒപ്പം നിന്ന പോളിഷ് പോരാളികൾക്കുള്ള ഏറ്റവും വലിയ ട്രിബ്യൂട്ടാണ് ജേഴ്സിയിലെ ഈ പതാക. ഗ്രൂപ്പ് സിയിൽ ബ്രസീൽ, സ്കോട്ട്‌ലൻഡ്, മൊറോക്കോ എന്നിവർക്കൊപ്പമാണ് ഹെയ്തി ഇത്തവണ മാറ്റുരയ്ക്കുന്നത്. ആദ്യകളിയിൽ സ്കോട്ട്‌ലൻഡിനോട് പരാജയം ഏറ്റുവാങ്ങിയെങ്കിലും പ്രതീക്ഷയിലാണ് സംഘം. യോഗ്യത നേടാൻ സാധിക്കാതിരുന്നതിനാൽ പോളണ്ട് ഇത്തവണ ലോകകപ്പിനില്ല. എന്നാൽ രാഷ്ട്രീയമോ മതപരമോ വ്യക്തിപരമോ ആയ സന്ദേശങ്ങൾ നിരോധിക്കുന്ന നിയമങ്ങൾ കാരണം ലോകകപ്പിനുള്ള ഹെയ്തിയുടെ ദേശീയ ടീമിന്റെ ജേഴ്‌സി മാറ്റാൻ ഫിഫ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button

slot gacor hari ini

link slot gacor

slot online

mimislot

mimislot link

Informasi Slot Gacor

akses mimislot

https://www.cicgogo.com/contact-us

slot gacor

mimislot

mimislot

mimislot

slot gacor

slot

MIMI GAMES

GameGear

Mimi Sport News

Gadget Eye

mimi criminal news

Block Trend

polishingtiles.com

MIMISLOT SLOT GACOR MENARIK

TRAVEL SOLUTION

VisiMuda

www.westportcentral.com

www.drygmt.com

slot gacor

tempat pola gacor tersembunyi

Validasi Berita

Pantau Info

Kilas Opini

slot gacor hari ini

DEWISLOT77

TAXI4D

slot853

ICASLOT

mimislot

babaslot