തൊലിക്കട്ടി അപാരം’,വർഷങ്ങളായി നടക്കുന്നതിരുവനന്തപുരം നഗരത്തിലുണ്ടായ കനത്ത മഴയിലെ വെള്ളക്കെട്ടിന്റെപ്രശ്നങ്ങൾ കഴിഞ്ഞ 10 വർഷത്തിനകത്ത് തീർപ്പ് കൽപ്പിക്കാൻ കഴിഞ്ഞില്ലല്ലോ പിന്നെ ഒരു നാല് മാസം കൊണ്ട് എങ്ങനെ ഇവർ തീർപ്പുണ്ടാകും,, ശിവൻ കുട്ടിയെ ട്രോളി സോഷ്യൽ മീഡിയ
വി. ശിവൻകുട്ടി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് താഴെ പരിഹാസ കമൻറുകളുടെ കുത്തൊഴുക്ക്. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലുണ്ടായ കനത്ത മഴയിലെ വെള്ളക്കെട്ടിനെ പരിഹസിച്ച് കൊണ്ട് ശിവൻകുട്ടി പങ്കുവെച്ച പോസ്റ്റിന് താഴെയാണ് കമന്റുകൾ ഒഴുകിയെത്തിയത്. ശിവൻകുട്ടിയെ പരിഹസിച്ച് കൊണ്ടുള്ള കമൻറുകൾക്ക് ഓരോന്നിനും ലൈക്കുകളുടെ കൂമ്പാരമാണ്.തിരുവനന്തപുരം കോർപ്പറേഷൻ മേയറും വർഷങ്ങളോളം എംഎൽഎയുമായിരുന്നു ശിവൻകുട്ടി. രണ്ടാഴ്ച മുൻപാണ് മന്ത്രി സ്ഥാനത്ത് നിന്ന് ജനങ്ങൾ പടിയിറക്കിവിട്ടത്. നാലര പതിറ്റാണ്ടായി സിപിഎമ്മാണ് കോർപ്പറേഷൻ ഭരിക്കുന്നത്. പത്ത് വർഷമായി സിപിഎമ്മാണ് സംസ്ഥാനവും ഭരിക്കുന്നത്. എന്നിട്ടാണ് വി. ശിവൻകുട്ടി ഇമ്മാതിരി പോസ്റ്റിട്ട് സ്വയം ഇളിഭ്യനാകുന്നത്.
‘തൊലിക്കട്ടി അപാരം’,വർഷങ്ങളായി നടക്കുന്ന ഈ ഒരു പ്രശ്നം കഴിഞ്ഞ 10 വർഷത്തിനകത്ത് നിങ്ങൾക്ക് തീർപ്പ് കൽപ്പിക്കാൻ കഴിഞ്ഞില്ലല്ലോ പിന്നെ ഒരു നാല് മാസം കൊണ്ട് എങ്ങനെ ഇവർ തീർപ്പുണ്ടാകും,ഇനി കുറ്റം പറഞ്ഞും കളിയാക്കിയും ജീവിതം തള്ളി നിക്കാം അല്ലെ അണ്ണാ,കഴിഞ്ഞ 10 വർഷം അണ്ണന്റെ അണ്ണാക്കിൽ പഴം ആയിരുന്നു, ഒന്നും രണ്ടും പ്രാവശ്യം അല്ലല്ലോ 45 വർഷം ആയിട്ട് നന്നാക്കാൻ കഴിയാത്ത നിങ്ങൾക്ക് എങ്ങനെ പറയാൻ കഴിയുന്നു,തിരുവനന്തപുരത്ത് ജനിച്ചു വളർന്ന ചേട്ടൻ ആദ്യമായാണോ കിഴക്കേകോട്ട വഴി പോയവരെ ഇങ്ങനെ കാണുന്നത്? ഓർമ്മകുറയും പ്രായം കൂടുകയല്ലേ . വലിയ ചന്ദനാദി ഉപയോഗിക്കാൻ തുടങ്ങുതിരുവന്തപുരത്തെ വെള്ളക്കെട്ട് പതിറ്റാണ്ടുകൾ നീണ്ട അശാസ്ത്രീയ നിർമ്മാണം കൊണ്ട് സംഭവിച്ചതാണെന്നും പരിഹാരം കാണാനുളള നടപടികൾ പുരോഗമിക്കുകയാണെന്നും മേയർ. വി.വി രാജേഷ് വ്യക്തമാക്കിയിരുന്നു. പ്രശ്നം ചാനൽ ചർച്ചയിലൂടെ ഒറ്റ ദിവസംകൊണ്ട് പരിഹരിക്കാൻ കഴിയില്ല, ആറ് മാസം മുതൽ എട്ട് മാസം വരെ ഇതിന് സമയംവേണ്ടിവരും. സംസ്ഥാന സർക്കാരിനറെ സഹകരണത്തോടെ ഒൻപതോളം വകുപ്പുകളെ ഏകോപിച്ച് കൊണ്ട് മാത്രമേ ശ്വശ്വത പരിഹാരം സാധ്യമാകൂ. കോർപ്പറേഷന്റെ എല്ലാ ഓടകളും വൃത്തിയാക്കിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.





