കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു

കോഴിക്കോട്: കുറ്റിച്ചിറയിലെ കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. പയ്യാനക്കൽ കപ്പക്കൽ സ്വദേശി യഹിയ (17) ആണ് മരിച്ചത്. കുളത്തിൽ നീന്താൻ ഇറങ്ങിയപ്പോൾ മുങ്ങിപ്പോകുകയായിരുന്നു.ഇന്ന് രാവിലെ ഒമ്പതോടെയാണ് അപകടമുണ്ടായത്. വിദ്യാർഥി കുളത്തിൽ മുങ്ങിപ്പോയതോടെ സ്ഥലത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. പിന്നീട് ബീച്ച് ഫയർ സ്റ്റേഷനിൽനിന്നും അഗ്നിശമനസേന എത്തി വിദ്യാർഥിയെ പുറത്തെടുത്ത് ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.താമരശ്ശേരിയിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു കോഴിക്കോട്: താമരശ്ശേരി കരുവന്‍പൊയില്‍ ഭാഗത്തുള്ള കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു. വെണ്ണക്കോട് അയനിക്കുന്നുമ്മല്‍ സൈനുദ്ദീന്റെ മകന്‍ മുഹമ്മദ് നാജില്‍ (18) ആണ് മരിച്ചത്. കൊടുവള്ളി കെ.എം.ഒയിലെ ഹുദവി വിദ്യാർഥിയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിലെത്തിയതായിരുന്നു നാജില്‍. മുങ്ങിപ്പോയ ഉടൻ വിദ്യാർഥിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
