ധനകാര്യവകുപ്പ് ഏറ്റെടുത്തത് വെല്ലുവിളിയോടെ ; സമ്പത്തിന്റെ നീതിപൂർവമായ വിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യം: മുഖ്യമന്ത്രി വി ഡി സതീശൻ

കൊച്ചി: താൻ ധനകാര്യവകുപ്പ് ഏറ്റെടുത്തത് ധനകാര്യം ഭരിക്കുന്നു എന്ന സന്തോഷം കൊണ്ടല്ലെന്നും ഒരു വെല്ലുവിളിയായി ഏറ്റെടുത്തതാണെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ. സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തി നീതിപൂർവമായ വിതരണം ഉറപ്പാക്കണം. ജനങ്ങളുടേതാണ് സമ്പത്ത്. ആ പണം നീതിപൂർവമായ വിതരണത്തിലൂടെ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കണം.ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ എന്തെല്ലാം ചെയ്യാനാവുമെന്നാണ് ആലോചിക്കേണ്ടത്. വികസനമെന്നാൽ ഒരു പ്രദേശം മുഴുവൻ ഏറ്റെടുത്ത് കുറേ കെട്ടിടങ്ങൾ വരുന്നതാണ് എന്നാണ് താനും കരുതിയിരുന്നത്. എന്നാൽ ആ പ്രദേശത്ത് താമസിക്കുന്ന ജനങ്ങളുടെ ജീവിതനിലവാരത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാവണം. അതാണ് യഥാർഥ വികസനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അടുത്ത മാസം താൻ ബജറ്റ് അവതരിപ്പിക്കാൻ പോവുകയാണ്. അതിലെ രഹസ്യങ്ങൾ എന്തൊക്കെയാണ് ഇപ്പോൾ പറയുന്നില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അവർ പരാജയപ്പെട്ട അവസരങ്ങളിൽ ബദലായി എന്ത് ചെയ്യാനാവുമെന്ന് പറഞ്ഞ പ്രതിപക്ഷമായിരുന്നു തങ്ങളുടേത്. നമ്മുടെ പുതുതലമുറ പുറത്തേക്ക് പോവുകയാണ്. അവരെ ഇവിടെ പിടിച്ചുനിർത്താൻ ആവശ്യമായ നടപടികൾ ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button